NEWSROOM

നെയ്യാറ്റിൻകരയിൽ വൻ ലഹരിവേട്ട; 1000 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി എക്സൈസ്

വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സിനിമാ സ്റ്റൈലിലാണ് എക്സൈസ് സംഘം പിടികൂടിയത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വൻ ലഹരിവേട്ട. പെരുമ്പഴുത്തൂരിൽ കാറിൽ കടത്തിക്കൊണ്ടുവന്ന 1,000 കിലോ നിരോധിത പാൻമസാല ശേഖരം എക്സൈസ് പിടികൂടി.

എക്സൈസ് വാഹനങ്ങൾ കുറുകെ നിർത്തികൊണ്ടായിരുന്നു പ്രതിയെ പിടികൂടിയത്. ഇതോടെ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച് രക്ഷപ്പെടാൻ പ്രതി ശ്രമിച്ചു. പിന്നാലെ പ്രതിയെ സിനിമാ സ്റ്റൈലിലാണ് എക്സൈസ് സംഘം പിടികൂടിയത്. കാരയ്ക്കാമണ്ഡപം സ്വദേശി റഫീഖാണ് കസ്റ്റഡിയിലായത്.

SCROLL FOR NEXT