NEWSROOM

KSRTC ബസിലെ യാത്രക്കാരനിൽ നിന്ന് വൻ സ്വർണ കവർച്ച; 1512 ഗ്രാം സ്വർണം മോഷണം പോയി

കുറ്റിപ്പുറത്ത് നിന്ന് നെടുങ്കണ്ടത്തേക്ക് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത ജ്വല്ലറി ജീവനക്കാരനില്‍ നിന്നാണ് സ്വര്‍ണം മോഷണം പോയത്

Author : ന്യൂസ് ഡെസ്ക്

കെഎസ്ആർടിസി ബസിലെ യാത്രക്കാരനിൽ നിന്ന് വൻ സ്വർണ കവർച്ച. ത്യശൂരിലെ സ്വർണ വ്യാപാരിയില്‍ നിന്ന് ഒരു കോടിയിലധികം സ്വർണം കവർന്നതായി പരാതി. മലപ്പുറം തിരൂരിലെ ജ്വല്ലറിയിൽ കാണിക്കാനായി കൊണ്ട് വന്ന 1512 ഗ്രാം സ്വർണമാണ് കവർന്നത്. 

കുറ്റിപ്പുറത്ത് നിന്ന് നെടുങ്കണ്ടത്തേക്ക് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത ജ്വല്ലറി ജീവനക്കാരനിൽ നിന്നാണ് സ്വർണം മോഷണം പോയത്. രാത്രി പത്ത് മണിയോടെ ബസ് മലപ്പുറം എടപ്പാളിൽ എത്തിയപ്പോൾ ബസിൽ തൂക്കിയിട്ടിരുന്ന ബാഗ് കാണാതാവുകയായിരുന്നു. ചങ്ങരംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

SCROLL FOR NEXT