NEWSROOM

മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടല്‍ ഫലം കാണുന്നു; തിരുവനന്തപുരം വഴുതക്കാട്ടെ കുടിവെള്ള പ്രശ്നത്തില്‍ ഉടന്‍ പരിഹാരമുണ്ടാകും

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നടത്തിയ സിറ്റിങില്‍ ചീഫ് എഞ്ചിനീയർ ഹാജരായി ഇക്കാര്യം രേഖാമൂലം അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം വഴുതക്കാട്ടെ കുടിവെള്ള പ്രശ്നത്തിലെ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടല്‍ ഫലം കാണുന്നു. കുടിവെള്ള പ്രതിസന്ധി ഈ മാസം 25ന് മുമ്പ് പരിഹരിക്കാന്‍ കഴിഞ്ഞേക്കുമെന്ന് ജല അതോറിറ്റി അറിയിച്ചു.

ALSO READ : സെക്രട്ടറിയേറ്റിൽ സീലിങ്ങിന്റെ ഭാഗം അടർന്ന് വീണു; സഹകരണ വകുപ്പ് ഉദ്യോഗസ്ഥന് പരുക്ക്

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നടത്തിയ സിറ്റിങില്‍ ചീഫ് എഞ്ചിനീയർ ഹാജരായി ഇക്കാര്യം രേഖാമൂലം അറിയിച്ചു. പ്രദേശത്തെ കുടിവെള്ള വിതരണ പ്രതിസന്ധിയുമായി ബന്ധപ്പെട്ട പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

ജലദൗര്‍ലഭ്യം പരിഹരിക്കാന്‍ ജല അതോറിറ്റി സ്വീകരിച്ച നടപടികളുടെ പുരോഗതി സംബന്ധിച്ച് ചീഫ് എഞ്ചിനീയര്‍ ഒക്ടോബര്‍ ഒമ്പതിന് തിരുവനന്തപുരത്ത് കമ്മീഷന്‍ ഓഫീസില്‍ നടക്കുന്ന സിറ്റിങില്‍ അഡീഷണല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

SCROLL FOR NEXT