NEWSROOM

ബെറിൽ ചുഴലിക്കാറ്റ്: ജമൈക്കൻ തീരത്ത് കനത്ത നാശ നഷ്ടം

വെള്ളപ്പൊക്ക സാധ്യയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചതിനാൽ ആളുകളെ ഇത് ഭീകരമായ തോതിൽ ബാധിച്ചിട്ടില്ല

Author : ന്യൂസ് ഡെസ്ക്

ജമൈക്കൻ തീരത്ത് കനത്ത നാശ നഷ്ടം വിതച്ചു ബെറിൽ ചുഴലിക്കാറ്റ്. സെൻ്റ്‌വിൻസെൻ്റിലും ഗ്രനേഡയിലുമായി ഏകദേശം ഏഴ് പേരുടെ മരണത്തിനിടയാക്കിയ ശേഷമാണ് ചുഴലിക്കാറ്റ് ജമൈക്കൻ തീരത്ത് എത്തിയത്. 225km/h വേഗതയിലാണ് ഇവിടെ കാറ്റ് വീശിയത്. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചതിനാൽ ആളുകളെ ഇത് സാരമായി ബാധിച്ചിട്ടില്ല.

കൂടാതെ ആശയ വിനിമയ മാർഗങ്ങൾ തടസ്സപ്പെട്ടതും കമ്മ്യൂണിറ്റികളെ ബാധിച്ചു.500-ഓളം ജമൈക്കൻ വംശജർ ദുരിതാശ്വാസ കേന്ദ്രങ്ങളിലാണ്.അപകട സാധ്യത കൂടുതലുള്ള മേഖലകളിൽ നിന്ന് മാറി താമസിക്കാൻ തദ്ദേശവാസികള്‍ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.ചുഴലിക്കാറ്റിനെ തുടർന്നുള്ള വെള്ളപ്പൊക്ക സാധ്യതയും മണ്ണിടിച്ചിൽ സാധ്യതയും അധികൃതർ ഇപ്പോഴും തള്ളിക്കളയുന്നില്ല.

കാറ്റഗറി അഞ്ചിലുൾപ്പെടുന്ന ചുഴലിക്കാറ്റാണ് ബെറിൽ. ഇതിൻ്റെ ശക്തി കാരണം കൊടുങ്കാറ്റ് ഉണ്ടാകുമെന്നും അത് ഏറെ വിനാശകരമായി തീരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.അത് സമയം ഗ്രനേഡയിൽ ഇനിയും മരണ നിരക്ക് ഉയരാൻ സാധ്യതയുള്ളതായി പ്രധാനമന്ത്രി ഡിക്കൺ മിച്ചൽ അറിയിച്ചു. വീടുകൾക്കും ഏതാനും സർക്കാർ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുള്ളതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു.ഗ്രനേഡയിലും സെൻ്റ്‌വിൻസെൻ്റിലും സെൻ്റ് ലൂസിയയിലും ആയിരകണക്കിന് ആളുകൾ ഇപ്പോഴും താൽക്കാലിക അഭയകേന്ദ്രങ്ങളിലാണ് താമസിക്കുന്നത്.

SCROLL FOR NEXT