NEWSROOM

ഹെൽമറ്റ് കൊണ്ട് അടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു; തിരുവനന്തപുരത്ത് ഭാര്യക്ക് നേരെ ഭർത്താവിൻ്റെ ക്രൂരമർദനം

കായിക്കര സ്വദേശി നൗഷാദാണ് ഭാര്യയെ ക്രൂരമായി മർദിച്ചത്

Author : ന്യൂസ് ഡെസ്ക്


തിരുവനന്തപുരം വർക്കലയിൽ ഭാര്യക്ക് നേരെ ഭർത്താവിൻ്റെ ക്രൂരമർദനം. കായിക്കര സ്വദേശി നൗഷാദാണ് ഭാര്യയെ ഹെൽമറ്റ് കൊണ്ട് അടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത്. വീട്ടിലെത്താൻ വൈകിയതിനാണ് മർദിച്ചത്. അക്രമം തടയാൻ ശ്രമിച്ച പ്രദേശവാസിയേയും ബന്ധുവിനെയും നൗഷാദ് വെട്ടിപരിക്കേൽപ്പിച്ചു. സംഭവത്തിൽ നൗഷാദിനെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

SCROLL FOR NEXT