NEWSROOM

ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം ഭർത്താവ് തൂങ്ങി മരിച്ചു; സംഭവം തിരുവനന്തപുരം വട്ടപ്പാറയിൽ

വയോധിക ദമ്പതികളായ ബാലചന്ദ്രൻ - ജയകുമാരി എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഭക്ഷണമായെത്തിയ മകൻ്റെ ഭാര്യയാണ് ഇരുവരുടെയും മൃതദേഹം കണ്ടത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം വട്ടപ്പാറയിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം തൂങ്ങി മരിച്ചു. വയോധിക ദമ്പതികളായ ബാലചന്ദ്രൻ - ജയകുമാരി എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഭക്ഷണമായെത്തിയ മകൻ്റെ ഭാര്യയാണ് ഇരുവരുടെയും മൃതദേഹം കണ്ടത്. ഇരുവരും ഒരുമിച്ചായിരുന്നു താമസം. ജയകുമാരി പാർക്കിൻസൺസ് രോഗബാധിതയായി കിടപ്പലായിരുന്നു. പ്രാഥമിക പരിശോധനയിൽ ദുരൂഹതയില്ലെന്ന് പൊലീസ് അറിയിച്ചു.  ഫോറൻസിക് വിദഗ്ധർ എത്തിയ ശേഷം മൃതശരീരങ്ങൾ മെഡിക്കൽ കോളേജിലേക്ക് മാറ്റും.

SCROLL FOR NEXT