എറണാകുളം വടക്കൻ പറവൂരിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. വടക്കൻ പറവൂരിലെ ഡ്രീംസ് വില്ലയിൽ താമസിക്കുന്ന വിദ്യാധരനാണ് ഭാര്യ വനജയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. പറവൂർ വഴിക്കുളങ്ങരയിൽ 2.5 വർഷം മുമ്പാണ് ഇവർ താമസം തുടങ്ങിയത്.
എറണാകുളത്ത് സ്വകാര്യ ഏജൻസിയിൽ സെക്യൂരിറ്റി ജീവനക്കാരനാണ് വിദ്യാധരൻ. നന്ത്യാട്ടുകുന്നം ഗാന്ധി മന്ദിരത്തിൽ ജീവനക്കാരിയായി വിരമിച്ചയാളാണ് വനജ. ഇന്ന് രാവിലെ വിദ്യാധരൻ വനജയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവത്തിന് പിന്നിൽ കുടുംബ പ്രശ്നമാണ് കാരണമെന്ന് പൊലീസ് പറഞ്ഞു.
ഇരുവരും തമ്മിൽ തർക്കങ്ങൾ പതിവായിരുന്നുവെന്നും, കാഴ്ചക്കുറവ് ഉണ്ടായതിനെ തുടർന്ന് വനജ ദേഷ്യപ്പെടുന്നത് പതിവായിരുന്നു എന്നും ബന്ധുക്കൾ പൊലീസിനെ അറിയിച്ചു. ഇതുമൂലം ചിലപ്പോഴൊക്കെ ഇവർക്കിടയിൽ വഴക്കുണ്ടാകുക പതിവായിരുന്നു. ഇങ്ങനെ ഉണ്ടായ തർക്കമാകാം കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചതെന്നാണ് പൊലീസിൻ്റെ നിഗമനം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)