NEWSROOM

ചേര്‍ത്തലയിലെ വീട്ടമ്മയുടെ മരണം: ഭർത്താവ് സോണിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

തെളിവെടുപ്പിനും തുടർ ചോദ്യം ചെയ്യലിനുമാണ് കസ്റ്റഡിയിൽ വാങ്ങിയത്

Author : ന്യൂസ് ഡെസ്ക്


ആലപ്പുഴ ചേർത്തലയിൽ വീട്ടമ്മയെ മർദിച്ചു കൊന്നതാണെന്ന പരാതിയിൽ പ്രതിയായ ഭർത്താവ് സോണിയെ രണ്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. തെളിവെടുപ്പിനും തുടർ ചോദ്യം ചെയ്യലിനുമാണ് കസ്റ്റഡിയിൽ വാങ്ങിയത്. അമ്മയുടെ മരണത്തിൽ മകൾ നൽകിയ പരാതിയിലാണ് പിതാവ് സോണിയെ അറസ്റ്റ് ചെയ്തത്.

അമ്മയുടേത് അപകടമരണമല്ലെന്നും അച്ഛന്റെ ആക്രമണത്തിൽ സംഭവിച്ചതാണെന്നായിരുന്നു മകളുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് സിജിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്തത്.

തലയ്ക്ക് ക്ഷതമേറ്റതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. തലയ്ക്ക് പിന്നിലെ മുറിവാണ് മരണത്തിന് കാരണമെന്ന് ഡോക്ടർമാരും വ്യക്തമാക്കിയിട്ടുണ്ട്. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലായിരുന്നു പോസ്റ്റ്‌‌മോർട്ടം നടന്നത്.

മര്‍ദനമേറ്റ് ഒരു മാസമായി ചികിത്സയിലിരിക്കെയായിരുന്നു ചേര്‍ത്തല സ്വദേശി വി.സി. സജിയുടെ മരണം. സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായതോടെയാണ് പരാതിയുമായി മകള്‍ പൊലീസിനെ സമീപിച്ചത്.

സംഭവത്തിൽ ഭർത്താവ് സോണിക്കെതിരെ പൊലീസ് മനപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 304ാം വകുപ്പ് പ്രകാരമാണ് കേസ്.

SCROLL FOR NEXT