കുടുംബ തർക്കം; ആലപ്പുഴയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു
സംഭവത്തിൽ ഭർത്താവ് വിനോദിനെ രാമങ്കരി പൊലിസ് കസ്റ്റഡിയിൽ എടുത്തു
Author : ന്യൂസ് ഡെസ്ക്
ആലപ്പുഴ വേഴപ്രയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. രാമങ്കരി സ്വദേശി വിദ്യയാണ് കൊല്ലപ്പെട്ടത്. കുടുംബ പ്രശ്നത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഭർത്താവ് വിനോദിനെ രാമങ്കരി പൊലിസ് കസ്റ്റഡിയിൽ എടുത്തു.