NEWSROOM

ഭർത്താവിന് അവിഹിതബന്ധമെന്ന് കണ്ടെത്തി; വിവാഹമോചനം ആവശ്യപ്പെട്ട യുവതിക്ക് നേരെ ആസിഡ് ആക്രമണം

മുഖത്ത് മാരകമായി പൊള്ളലേറ്റ് പരുക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്

Author : ന്യൂസ് ഡെസ്ക്




വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച് ഭർത്താവ്. മുംബൈയിലാണ് സംഭവം. ഇയാൾക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു യുവതി വിവാഹമോചനം ആവശ്യപ്പെട്ടത്. മുഖത്ത് മാരകമായി പൊള്ളലേറ്റ് പരുക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.

ഭർത്താവിൻ്റെ പരസ്ത്രീബന്ധം കണ്ടെത്തിയതിന് പിന്നാലെ 27 കാരിയായ യുവതി മലാഡിലെ സ്വന്തം വീട്ടിൽ കഴിയുകയായിരുന്നു. പിന്നാലെ യുവതി ഭർത്താവിനോട് വിവാഹമോചനം ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ പ്രതി ബുധനാഴ്ച രാവിലെ മലാഡിലെത്തി യുവതിയുടെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു.

ഇരുവരും 2019ൽ പ്രണയിച്ച് വിവാഹം ചെയ്യുകയായിരുന്നു. ഭർത്താവിൻ്റെ അവിഹിതബന്ധം അറിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി യിവതി അമ്മയ്‌ക്കൊപ്പമായിരുന്നു താമസം. പ്രതി തൊഴിൽ രഹിതനാണെന്നും മയക്കുമരുന്നിന് അടിമയാണെന്നും യുവതി ആരോപിച്ചു. ഇയാൾക്കെതിരെ ഭാരതീയ ന്യായ സൻഹിതയിലെ ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

SCROLL FOR NEXT