കണ്ണൂർ എളയാവൂരിൽ ഭാര്യയെ ഓട്ടോയിടിപ്പിച്ച് വീഴ്ത്തി പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ മാവിലായി സ്വദേശി സുനിൽ കുമാറാണ് അറസ്റ്റിലായത്. കുടുംബ പ്രശ്നമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് നൽകുന്ന സൂചന.
പ്രതി ഭാര്യ പ്രിയയെ ഓട്ടോറിക്ഷ ഇടിപ്പിച്ച് വീഴ്ത്തിയ ശേഷം ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ആത്മസംയമനത്തോടെ ഭാര്യ ലൈറ്റർ തട്ടിമാറ്റി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. സുനിൽ കുമാറിനെതിരെ വധശ്രമത്തിന് കേസെടുത്തു.