NEWSROOM

ബ്ലാസ്റ്റേഴ്സിന് പിന്നാലെ കോച്ചിനെ പുറത്താക്കി ഹൈദരാബാദ് എഫ്‌സി

2024-25 ഐഎസ്എൽ സീസണിൽ 8 തോൽവികളും ഒരു സമനിലയും ഉൾപ്പെടെ പന്ത്രണ്ടാം സ്ഥാനത്താണ് ഹൈദരാബാദ് ഇപ്പോൾ

Author : ന്യൂസ് ഡെസ്ക്

AD
ഐഎസ്‌എല്ലിലെ മോശം പ്രകടനത്തിൻ്റെ പേരിൽ ഹെഡ് കോച്ച് താങ്‌ബോയ് സിങ്‌തോയെ പുറത്താക്കി ഹൈദരാബാദ് എഫ്‌സി. 2024-25 ഐഎസ്എൽ സീസണിൽ 8 തോൽവികളും ഒരു സമനിലയും ഉൾപ്പെടെ പന്ത്രണ്ടാം സ്ഥാനത്താണ് ഹൈദരാബാദ് ഇപ്പോൾ.

നേരത്തെ ദീർഘകാലം അസിസ്റ്റൻ്റ് കോച്ചായിരുന്ന ശേഷാണ്, 2023 ജൂലൈ മുതൽ താങ്‌ബോയ് സിങ്‌തോ ഹൈദരാബാദിൻ്റെ മുഖ്യ കോച്ചായി ചുമതലയേറ്റത്. ഹൈദരാബാദ് എഫ്‌സിയും അതിൻ്റെ ഹെഡ് കോച്ച് തങ്‌ബോയ് സിങ്തോയും പിരിയാനുള്ള തീരുമാനത്തിലെത്തുകയായിരുന്നു എന്ന് ക്ലബ്ബ് ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

സിങ്തോ അര പതിറ്റാണ്ടോളം ക്ലബ്ബുമായി ബന്ധപ്പെട്ടിരുന്നു. 2020 മുതൽ അസിസ്റ്റൻ്റ് കോച്ചും യൂത്ത് വിഭാഗത്തിലെ ടെക്‌നിക്കൽ ഡയറക്ടറുമായി സേവനമനുഷ്ഠിച്ചിരുന്നു.ഹൈദരാബാദ് എഫ്‌സി സിങ്തോയുടെ സമർപ്പണത്തിനും പ്രൊഫഷണലിസത്തിനും ക്ലബ്ബിനായി നൽകിയ വിലപ്പെട്ട സംഭാവനകൾക്കും നന്ദി പറയുന്നു.

കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുന്നതുവരെ അസിസ്റ്റൻ്റ് കോച്ച് ഷമീൽ ചെമ്പകത്ത് താൽക്കാലിക പരിശീലകനായി ചുമതലയേൽക്കുമെന്നും ക്ലബ്ബ് അറിയിച്ചു.

SCROLL FOR NEXT