NEWSROOM

എൻ. എം. വിജയൻ്റെ മരണം: ഐ.സി.ബാലകൃഷ്ണൻ എംഎൽഎയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

കോടതി മുൻകൂർ ജാമ്യം നൽകിയതിൻ്റെ പശ്ചാത്തലത്തിലാണ് എംഎൽഎയുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത്

Author : ന്യൂസ് ഡെസ്ക്

വയനാട് മുൻ ഡിസിസി ട്രഷറർ എൻ.എം. വിജയൻ്റെ മരണത്തിൽ ആരോപണ വിധേയനായ സുൽത്താൻ ബത്തേരി എംഎൽഎ ഐ. സി. ബാലകൃഷ്ണൻ എംഎൽഎയെ അറസ്റ്റ് ചെയ്‌ത് വിട്ടയച്ചു. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയായിരുന്നു എംഎൽഎയെ അറസ്റ്റ് ചെയ്തത്. കോടതി മുൻകൂർ ജാമ്യം നൽകിയതിൻ്റെ പശ്ചാത്തലത്തിൽ എംഎൽഎയുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുകയായിരുന്നു. 


എൻ. എം. വിജയൻ എഴുതിയ കത്തുകളിലും ആത്മഹത്യാക്കുറിപ്പിലും എംഎൽഎയുടെ പേര് ഉണ്ടായിരുന്നു. എൻ. എം. വിജയൻ്റെ ഫോൺ രേഖകളും പ്രത്യേക അന്വേഷണസംഘം പരിശോധിച്ചതിനു ശേഷമായിരുന്നു കേസടുത്തത്. അവസാനഘട്ടം ചോദ്യം ചെയ്തത് ബത്തേര എംഎൽഎ ആയിരുന്നു ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചത്.

അതേസമയം എൻ.എം. വിജയൻ്റെ മരണത്തിൽ കെപിസിസി സമിതി പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. കുടുംബത്തിനുള്ള പരാതി ന്യായമാണെന്നും സഹകരണ മേഖലയിൽ മോശം പ്രവണതകൾ ഉണ്ടെന്നും സമിതി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. കുടുംബത്തിന് സഹായവും സംരക്ഷണവും പാർട്ടി ഉറപ്പാക്കണം എന്നും സമിതി നിർദേശിച്ചു.

SCROLL FOR NEXT