NEWSROOM

വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു; ഇടുക്കിയില്‍ ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു

എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ സുഹൃത്തില്‍ നിന്നാണ് ഗര്‍ഭം ധരിച്ചതെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

ഇടുക്കി കട്ടപ്പനയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ പതിനാലുകാരി പ്രസവിച്ചു. കഴിഞ്ഞ ദിവസം വയറുവേദനയെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്.

പിന്നാലെ പതിനാലുകാരി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ സുഹൃത്തില്‍ നിന്നാണ് ഗര്‍ഭം ധരിച്ചതെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. ഈ വിദ്യാര്‍ഥിക്കും പതിനാല് വയസ്സാണ് പ്രായം.

11 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് 78 വര്‍ഷം കഠിന തടവ്

11 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് 78 വര്‍ഷം കഠിന തടവ്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ പോക്‌സോ കോടതിയുടെതാണ് വിധി. തടവ് കൂടാതെ രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. കുട്ടിയുടെ ബന്ധുവായ പ്രതി ഒരു വര്‍ഷത്തോളം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാണ് കേസ്.

SCROLL FOR NEXT