NEWSROOM

എഡിജിപി തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നടപടിയുണ്ടാകും; ശരിയുടെ ഭാഗത്താണ് എൽഡിഎഫ്: ടി.പി. രാമകൃഷ്ണൻ

അൻവറിൻ്റെ നിലപാട് ഇടതുമുന്നണിയെ ബാധിക്കില്ലെന്നും ടി. പി. രാമകൃഷ്ണൻ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്



എഡിജിപി എം.ആർ. അജിത് കുമാർ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നടപടിയുണ്ടാകുമെന്ന് ഇടതുമുന്നണി കൺവീനർ ടി.പി. രാമകൃഷ്ണൻ. ശരിയുടെ ഭാഗത്താണ് എൽഡിഎഫ്. അൻവറിൻ്റെ നിലപാട് ഇടതുമുന്നണിയെ ബാധിക്കില്ലെന്നും ടി. പി. രാമകൃഷ്ണൻ പറഞ്ഞു.

വർഗീയ നിലപാടുകൾക്ക് വേണ്ടി നടക്കുന്ന ശ്രമങ്ങളെ ഇടതുമുന്നണി എന്നും എതിർത്തിട്ടുണ്ട്. മത നിരപേക്ഷ നിലപാടാണ് മുന്നണിക്കുള്ളത്. ലീഗും വർഗീയ നിലപാടുകൾക്ക് ശ്രമിക്കുന്നുണ്ടെന്നും ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി.

എൻസിപിയിലെ പ്രശ്നം പരിഹരിക്കേണ്ടത് എൻസിപിയാണ്. മുഖ്യമന്ത്രിയുടെ അഭിപ്രായം മുഖ്യമന്ത്രി അവരെ അറിയിച്ചിട്ടുണ്ട്. എൻസിപിയിലെ മന്ത്രിമാറ്റം ഇടതുമുന്നണിയുടെ മുന്നിൽ ചർച്ചയായിട്ടില്ലെന്നും ടി.പി. രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.

SCROLL FOR NEXT