അനധികൃത പാചക വാതക ഫില്ലിംഗ് കേന്ദ്രം 
NEWSROOM

കോഴിക്കോട് അനധികൃത പാചക വാതക ഫില്ലിംഗ് കേന്ദ്രം; പ്രവർത്തിക്കുന്നത് ജനവാസമേഖലയിൽ

സിവിൽ സപ്ലൈസ് നടത്തിയ റെയ്ഡിലാണ് മുക്കം കാതിയോട്ടെ അനധികൃത ഫില്ലിംഗ് കേന്ദ്രം കണ്ടെത്തിയത്

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് അനധികൃത പാചക വാതക ഫില്ലിംഗ് കേന്ദ്രം കണ്ടെത്തി. സിവിൽ സപ്ലൈസ് നടത്തിയ റെയ്ഡിലാണ് മുക്കം കാതിയോട്ടെ അനധികൃത ഫില്ലിംഗ് കേന്ദ്രം കണ്ടെത്തിയത്. ഗാർഹിക പാചക വാതക സിലിണ്ടറിൽ നിന്ന് വാണിജ്യ സിലിണ്ടറിലേക്കാണ് പാചക വാതകം മാറ്റിനിറയ്ക്കുന്നത്. യന്ത്ര സഹായത്തോടെ ജനവാസമേഖലയിൽ അപകടകരമായ രീതിയിലാണ് വാതകം നിറയ്ക്കൽ. റെയ്ഡ് സംഘം എത്തിയതോടെ കേന്ദ്രത്തിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു.

SCROLL FOR NEXT