പ്രതീകാത്മക ചിത്രം 
NEWSROOM

IMEI നമ്പറുകൾ സ്ഥിരീകരിച്ചു; ഡൽഹിയിൽ നിന്ന് കണ്ടെത്തിയ ഫോണുകൾ കൊച്ചിയിൽ നിന്ന് കളവുപോയവ തന്നെ

ഈ മാസം ആറിനാണ് കൊച്ചിയിൽ നടന്ന ഡിജെ അലൻ വാക്കറുടെ സംഗീത പരിപാടിക്കിടെ മൊബൈൽ ഫോണുകൾ മോഷണം പോയത്

Author : ന്യൂസ് ഡെസ്ക്

ഡൽഹിയിൽ നിന്ന് കണ്ടെത്തിയ മൊബൈൽ ഫോണുകൾ കൊച്ചിയിൽ നിന്ന് കളവ് പോയത് തന്നെയെന്ന് ഉറപ്പിച്ച് പൊലീസ്. പ്രത്യേക അന്വേഷണ സംഘം ഡൽഹിയിൽ നിന്ന് കണ്ടെത്തിയ ഇരുപത് ഫോണുകളിൽ നാല് ഫോണുകളുടെ ഇഎംഇഐ നമ്പർ സ്ഥിരീകരിച്ചു. പ്രതികൾ കസ്റ്റഡിയിലുണ്ടെന്ന് എറണാകുളം അസി. കമ്മീഷണർ സി. ജയകുമാർ ന്യൂസ് മലയാളത്തോട് പറഞ്ഞു.

ഈ മാസം ആറിനാണ് കൊച്ചിയിൽ ഡിജെ അലൻ വാക്കറുടെ സംഗീത പരിപാടിക്കിടെ മൊബൈൽ ഫോണുകൾ മോഷണം പോയത്. കളവ് പോയ മൂന്ന് ഐഫോണുകളിൽ നിന്നായി സിഗ്നലുകൾ ലഭിച്ചതോടെയാണ് പ്രത്യേക അന്വേഷണ സംഘം ഡൽഹിയിലേക്ക് തിരിച്ചത്.

നിലവിൽ മുളവുകാട് സിഐയും സംഘവും ഡൽഹിയിലുണ്ടെന്നും ജയകുമാർ അറിയിച്ചു. ഇപ്പോൾ ലഭിച്ചിരിക്കുന്ന ഭൂരിഭാഗം ഫോണുകളും ഐഫോണുകളാണ്. ചോർ ബസാറിൽ എത്തിച്ച് ഫോണുകൾ ഓരോ ഭാഗങ്ങളായി അഴിച്ച് വിൽപ്പന നടത്താനാണ് പ്രതികളുടെ നീക്കമെന്ന് പൊലീസിന് സംശയമുണ്ടായിരുന്നു.

ALSO READ: അലൻ വാക്കറുടെ പരിപാടിക്കിടെ മോഷണം പോയ മൊബൈൽ ഫോണുകൾ കണ്ടെത്തി; ഒരാൾ പിടിയിൽ


വാ​ക്ക​ർ വേ​ൾ​ഡ് എ​ന്ന പേ​രി​ൽ അ​ല​ൻ വാ​ക്ക​ർ രാ​ജ്യത്തുടനീളമുള്ള നഗരങ്ങളിൽ നടത്തുന്ന സംഗീതപരിപാടിയിലൊന്നായിരുന്നു കൊച്ചി ബോൾഗാട്ടി പാലസിൽ നടന്നത്. 5000 ത്തിലേറെപ്പേർ പങ്കെടുത്ത സംഗീതനിശയിൽ കൊച്ചി സിറ്റി പൊലീസ് വൻ സുരക്ഷ ഒരുക്കിയിരുന്നു. പരിപാടി നടക്കുന്ന സ്ഥലങ്ങളിൽ സിസിടിവി നീരിക്ഷണവും ഏർപ്പെടുത്തിയിരുന്നു. എന്നാൽ സുരക്ഷാ സംവിധാനങ്ങളെല്ലാം മറികടന്നാണ് പ്രതികൾ മോഷണം നടത്തിയത്.

SCROLL FOR NEXT