NEWSROOM

ഫെബ്രുവരി ഇങ്ങെത്തി; ഓർത്തിരിക്കേണ്ട ദിവസങ്ങൾ ഇതൊക്കെ...

28 ദിവസങ്ങളുള്ള ഫെബ്രുവരിയിൽ ഒരു പൊതു അവധി ദിനവും ഒട്ടേറെ വിശേഷ ദിവസങ്ങളുമുണ്ട്

Author : ന്യൂസ് ഡെസ്ക്

2025ലെ ആദ്യ മാസത്തോട് വിട പറഞ്ഞ് ഫെബ്രുവരിയിലേക്ക് കാലെടുത്ത് വെച്ചിരിക്കുകയാണ്. സാംസ്കാരികവും ചരിത്രപരവും സാമൂഹികവുമായ വലിയ പ്രാധാന്യങ്ങളുള്ള, ദേശീയ - അന്തർദേശീയ സംഭവങ്ങൾ ആഘോഷിക്കുന്ന ഒരു മാസമാണ് ഇക്കുറി ഫെബ്രുവരി മാസം. 28 ദിവസങ്ങളുള്ള ഫെബ്രുവരിയിൽ ഒരു പൊതു അവധി ദിനവും ഒട്ടേറെ വിശേഷ ദിവസങ്ങളുമുണ്ട്. മഹാശിവരാത്രി ആണ് ഏക പൊതു അവധി ദിനം. ആരോഗ്യ അവബോധം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയവയെ സംബന്ധിക്കുന്ന നിരവധി ഇവൻ്റുകളും ഈ മാസം ഉണ്ട്.

ഫെബ്രുവരി മാസത്തെ പൊതു അവധി ദിനം

ഫെബ്രുവരി 26- മഹാശിവരാത്രി 

ഓ‍ർത്തിരിക്കേണ്ട മറ്റ് ദിവസങ്ങൾ

ഫെബ്രുവരി 1- കേന്ദ്ര ബജറ്റ്, ഇന്ത്യൻ കോസ്റ്റ് ​ഗാർഡ് ദിനം

ഫെബ്രുവരി 2- വേൾഡ് വെറ്റ്ലാൻ്റ്സ് ഡേ, ആ‍ എ അവയ‍ർനസ് ഡേ

ഫെബ്രുവരി 2-8- ഇൻ്റ‍ർനാഷണൽ ഡെവലപ്പ്മെൻ്റ് വീക്ക്

ഫെബ്രുവരി 3- നാഷണൽ ​ഗോൾഡൻ റിട്രീവ‍ർ ഡേ, വസന്ത് പഞ്ചമി

ഫെബ്രുവരി 4- ലോക കാൻസർ ദിനം, ശ്രീലങ്കയുടെ ദേശീയ ദിനം

ഫെബ്രുവരി 5- ഡൽഹി തെരഞ്ഞെടുപ്പ്

ഫെബ്രുവരി 6- ഇന്റര്‍നാഷണല്‍ ഡേ ഓഫ് സീറോ ടോളറന്‍സ് ഫോര്‍ ഫീമെയില്‍ ജെനിറ്റല്‍ മ്യൂട്ടിലേഷന്‍

ഫെബ്രുവരി 7- സൂരജ്കുണ്ഡ് കരകൗശല മേള

ഫെബ്രുവരി 7-14- വാലൻ്റൈൻസ് വീക്ക്

ഫെബ്രുവരി 8- ദേശീയ ഓപ്പറ ദിനം

ഫെബ്രുവരി 9- ബാബ ആംതെയുടെ ചരമവാർഷികം

ഫെബ്രുവരി 10- ദേശീയ വിര വിമുക്ത ദിനം, ലോക പയറുവർഗ്ഗ ദിനം, അന്താരാഷ്ട്ര അപസ്മാര ദിനം

ഫെബ്രുവരി 11- ലോക രോഗികളുടെ ദിനം, ശാസ്ത്രത്തിലെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അന്താരാഷ്ട്ര ദിനം, സുരക്ഷിത ഇൻ്റർനെറ്റ് ദിനം

ഫെബ്രുവരി 12- ഡാർവിൻ ദിനം, എബ്രഹാം ലിങ്കൻ്റെ ജന്മദിനം, ദേശീയ ഉൽപ്പാദന ദിനം

ഫെബ്രുവരി 13- ലോക റേഡിയോ ദിനം, സരോജിനി നായിഡു ജന്മദിനം

ഫെബ്രുവരി 14- വാലൻ്റൈൻസ് ദിനം, ലോക ജന്മനായുള്ള ഹൃദയ വൈകല്യ ബോധവത്കരണ ദിനം

ഫെബ്രുവരി 17 - 27- താജ് മഹോത്സവം

ഫെബ്രുവരി 20-
അരുണാചൽ പ്രദേശ് സ്ഥാപക ദിനം, മിസോറാം സ്ഥാപക ദിനം, ലോക നരവംശശാസ്ത്ര ദിനം, ലോക സാമൂഹിക നീതി ദിനം

ഫെബ്രുവരി 21- അന്താരാഷ്ട്ര മാതൃഭാഷാ ദിനം

ഫെബ്രുവരി 22- ലോക ചിന്താ ദിനം

ഫെബ്രുവരി 23- ലോക സമാധാന ദിനം

ഫെബ്രുവരി 24- സെൻട്രൽ എക്സൈസ് ദിനം

ഫെബ്രുവരി 26- മഹാശിവരാത്രി, വീർ സവർക്കറുടെ ചരമവാർഷികം

ഫെബ്രുവരി 27- ലോക എൻജിഒ ദിനം

ഫെബ്രുവരി 28- ദേശീയ ശാസ്ത്ര ദിനം, അപൂർവ രോഗ ദിനം, റമദാൻ ആരംഭം

SCROLL FOR NEXT