NEWSROOM

അട്ടപ്പാടിയിൽ മകൻ അമ്മയെ തലയ്ക്കടിച്ചു കൊന്നു

ഞായറാഴ്ച പുലർച്ചെ നാല് മണിക്കാണ് ഞെട്ടിക്കുന്ന സംഭവം.

Author : ന്യൂസ് ഡെസ്ക്

അട്ടപ്പാടിയിൽ മകൻ അമ്മയെ ഹോളോബ്രിക്സ് കൊണ്ട് തലയ്ക്കടിച്ച് കൊന്നു. പുതൂർ പഞ്ചായത്തിൽ അരളിക്കോണം സ്വദേശി രേശിയാണ് (55) മരിച്ചത്. മകൻ രഘുവിനെ പുതൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച പുലർച്ചെ നാല് മണിക്കാണ് ഞെട്ടിക്കുന്ന സംഭവം. മകന് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് പൊലീസ് അറിയിച്ചു.

SCROLL FOR NEXT