പത്തനംതിട്ട അടൂരിൽ ചേട്ടൻ അനുജനെ തലയ്ക്കടിച്ചു കൊന്നു. പന്നിവിഴ കോട്ടപ്പുറം മറ്റത്തിൽ പുത്തൻവീട്ടിൽ സതീഷ് കുമാറാണ് കൊല്ലപ്പെട്ടത്. മൂത്ത സഹോദരൻ മോഹനൻ ഉണ്ണിത്താൻ അറസ്റ്റിലായി.
അമ്മയെ കൊലപ്പെടുത്തിയ കേസിൽ 17 വർഷമായി ജയിൽ ശിക്ഷ അനുഭവിക്കുകയായിരുന്നു പ്രതി. പരോളിൽ ഇറക്കിയ സഹോദരനെയാണ് പ്രതി മദ്യലഹരിയിൽ കൊലപ്പെടുത്തിയത്. രണ്ടാഴ്ച മുമ്പാണ് സതീഷ് കുമാർ ഇയാളെ പരോളിൽ ഇറക്കിയത്. വീട്ടിൽ മദ്യപിച്ചെത്തിയത് തടഞ്ഞതിനെ തുടർന്നാണ് കൊലപാതകമെന്നാണ് വിവരം.