NEWSROOM

61 വർഷത്തിലെ ഏറ്റവും വലിയ വരൾച്ച! ഇക്വഡോറിൽ പ്രതിദിന പവർ കട്ട് സമയം 12 മണിക്കൂറായി ഉയർത്തി

രാജ്യത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും മോശം വരൾച്ച നേരിടുന്ന സാഹചര്യത്തിലാണ് തീരുമാനം

Author : ന്യൂസ് ഡെസ്ക്



കടുത്ത വരൾച്ചയെത്തുടർന്ന് ജലവൈദ്യുത നിലയങ്ങളിലെ ജലനിരപ്പ് താഴ്ന്നതോടെ ഊർജ്ജ പ്രതിസന്ധി നേരിടാനായി ഇക്വഡോറിലെ പവർ കട്ട് പ്രതിദിനം 12 മണിക്കൂർ ആക്കി. കഴിഞ്ഞ തിങ്കളാഴ്ച മുതൽ ഇക്വഡോറിൽ ദിവസത്തിൻറെ പകുതിയും പവർകട്ടാണ്. രാജ്യത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും മോശം വരൾച്ച നേരിടുന്ന സാഹചര്യത്തിലാണ് തീരുമാനം. ശനിയാഴ്ച രാത്രി നടന്ന എമർജൻസി ഓപ്പറേഷൻസ് കമ്മിറ്റിയുടെ യോഗത്തിനു ശേഷമാണ് നടപടി സ്വീകരിച്ചത്.

ALSO READ: 'എൽ നിനോ' പ്രതിഭാസം; ദക്ഷിണാഫ്രിക്കയിൽ വരൾച്ച മൂലം ദുരിതമനുഭവിക്കുന്നത് 70 ദശലക്ഷം ആളുകൾ എന്ന് റിപ്പോർട്ട്

കാലാവസ്ഥാമാറ്റം സംഭവിക്കുകയാണെന്നും വേനൽക്കാലം പ്രതീക്ഷിച്ചതിലും രണ്ട് മാസം മുന്നേ ആരംഭിച്ചെന്നും ഊർജ മന്ത്രി അൻ്റോണിയോ ഗോൺകാൽവ്സ് വിശദീകരിച്ചു. രാജ്യം 61 വർഷത്തിലെ ഏറ്റവും വലിയ വരൾച്ചയിലൂടെയാണ് കടന്നുപോകുന്നതെന്ന് ഐക്യരാഷ്ട്രസഭയിൽ പ്രസിഡൻ്റ് ഡാനിയൽ നോബോവ ചൂണ്ടിക്കാണിച്ചിരുന്നു. രാജ്യത്തെ മൂന്ന് ജലവൈദ്യുത അണക്കെട്ടുകളുടെ പ്രവർത്തനം നിർത്തിവെച്ചു. അണക്കെട്ടിലെ ജലനിരപ്പ് വളരെയധികം താഴ്ന്നിരുന്നു. 19 പ്രവിശ്യകളിലും വെള്ളം കിട്ടാനില്ലെന്ന് പരിസ്ഥിതി മന്ത്രിയും വ്യക്തമാക്കി.

കഴിഞ്ഞ 61 വർഷത്തിലെ ഏറ്റവും മോശം വരൾച്ചയിലൂടെയാണ് ഇക്വഡോർ കടന്നുപോകുന്നത്. പ്രധാനമായും ജലവൈദ്യുത പദ്ധതികളെ ആശ്രയിക്കുന്ന ഇക്വഡോറിൽ 12 മണിക്കൂർ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനം. ആദ്യം ഇത് എട്ട് മണിക്കൂറായി തീരുമാനിച്ചിരുന്നെങ്കിലും വരൾച്ച അതിരൂക്ഷമായ സാഹചര്യത്തിലാണ് സമയം കൂട്ടിയത്.


SCROLL FOR NEXT