പ്രതീകാത്മക ചിത്രം 
NEWSROOM

ഗുജറാത്തില്‍ വന്‍ ലഹരിവേട്ട; പിടികൂടിയത് 5000 കോടി രൂപയുടെ കൊക്കെയ്ന്‍

ഗുജറാത്തിലെ അങ്കലേശ്വറിലുള്ള അവ്കാർ ഡ്രഗ്സ് ലിമിറ്റഡ് കമ്പനിയിൽ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്

Author : ന്യൂസ് ഡെസ്ക്

ഗുജറാത്തിൽ വൻ ലഹരിവേട്ട. 5000 കോടി രൂപ വില വരുന്ന 518 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി. ഡൽഹി, ഗുജറാത്ത് പൊലീസ് സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് കൊക്കെയ്ൻ കണ്ടെത്തിയത്. ഗുജറാത്തിലെ അങ്കലേശ്വറിലുള്ള അവ്കാർ ഡ്രഗ്സ് ലിമിറ്റഡ് കമ്പനിയിൽ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.

ALSO READ: മോഷണക്കുറ്റം ആരോപിച്ച് പ്രായപൂർത്തിയാകാത്ത മൂന്നു പേരെ കെട്ടിയിട്ട് പരേഡ് നടത്തി; കേസെടുത്ത് പൊലീസ്

നേരത്തെ ഡൽഹി പൊലീസിൻ്റെ പ്രത്യേക സെൽ മഹിപാൽപൂരിലെ തുഷാർ ഗോയൽ എന്ന വ്യക്തിയുടെ ഗോഡൗണിൽ നടത്തിയ പരിശോധനയിൽ 562 കിലോഗ്രാം കൊക്കെയ്നും 40 കിലോഗ്രാം കഞ്ചാവും പിടികൂടിയിരുന്നു. ഒക്ടോബർ 10 ന് ഡൽഹിയിലെ രമേശ് നഗറിലെ ഒരു കടയിൽ നിന്ന് 208 കിലോഗ്രാം കൊക്കെയ്നും കണ്ടെത്തിയിരുന്നു.

രാജ്യത്തെ ഒരു ഏജന്‍സി നടത്തിയ എക്കാലത്തെയും വലിയ ലഹരിവേട്ടയാണ് ഇതെന്നാണ് കരുതുന്നത്.

SCROLL FOR NEXT