എറണാകുളം ചോറ്റാനിക്കരയിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ച നിലയിൽ. അധ്യാപകരായ രഞ്ജിത്ത്, രശ്മി എന്നിവരും മക്കളായ ആദി, ആദ്യ എന്നിവരെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വീട്ടിൽ നിന്ന് പൊലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. സാമ്പത്തിക പ്രതിസന്ധികളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് സൂചന. മൃതദേഹങ്ങൾ പഠനാവശ്യത്തിനായി മെഡിക്കൽ കോളജിന് വിട്ടുകൊടുക്കണമെന്നും കുറിപ്പിൽആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ ചോറ്റാനിക്കര പൊലീസ് അന്വേഷണം ആരംഭിച്ചു.
UPDATING..........