NEWSROOM

കേരളത്തില്‍ സ്ഥിരീകരിച്ചത് എംപോക്‌സ് തീവ്ര വകഭേദമായ ക്ലേഡ് 1ബി; രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത് ആദ്യം

എംപോക്‌സ് ക്ലേഡ് 1 ബിയുടെ വ്യാപനം ശക്തമായതോടെയാണ് ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

Author : ന്യൂസ് ഡെസ്ക്



വിദേശത്ത് നിന്നെത്തിയ മലപ്പുറം സ്വദേശിയായ യുവാവിന് സ്ഥിരീകരിച്ചത് എംപോക്‌സ് പുതിയ വകഭേദമായ ക്ലേഡ് 1ബി. തീവ്ര വ്യാപന ശേഷിയുള്ള വകഭേദമാണ് ക്ലേഡ് 1 ബി.

രാജ്യത്ത് ആദ്യമായാണ് എംപോക്സ് തീവ്രവ്യാപന ശേഷിയുള്ള ക്ലേഡ് 1ബി സ്ഥിരീകരിക്കുന്നത്. എംപോക്‌സ് ക്ലേഡ് 1 ബിയുടെ വ്യാപനം ശക്തമായതോടെയാണ് ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 

യുഎഇയില്‍ നിന്ന് വന്ന മലപ്പുറം സ്വദേശിക്കാണ് ക്ലേഡ് 1 ബി വകഭേദം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ നേരത്തെ എംപോക്‌സ് സ്ഥിരീകരിച്ച ഹരിയാന സ്വദേശിക്ക് ക്ലേഡ് 2 വകഭേദമായിരുന്നു സ്ഥിരീകരിച്ചത്.

SCROLL FOR NEXT