NEWSROOM

വീണ്ടും ബോംബ് ഭീഷണി: ന്യൂഡൽഹി- ചിക്കാഗോ എയർ ഇന്ത്യ വിമാനം കാനഡയിലേക്ക് തിരിച്ചു വിട്ടു

കാനഡയിലെ ഇഖാലൂയിറ്റ് എയർപോർട്ടിലേക്കാണ് വിമാനം തിരിച്ചുവിട്ടത്

Author : ന്യൂസ് ഡെസ്ക്

ബോംബ് ഭീഷണിയെ തുടർന്ന് ന്യൂഡൽഹി-ചിക്കാഗോ എയർ ഇന്ത്യ വിമാനം കാനഡയിലേക്ക് തിരിച്ചു വിട്ടു. കാനഡയിലെ ഇഖാലൂയിറ്റ് എയർപോർട്ടിലേക്കാണ് വിമാനം തിരിച്ചുവിട്ടത്. സുരക്ഷാ ഭീഷണിയെ തുടർന്നാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.

സുരക്ഷാ പ്രോട്ടോക്കോൾ അനുസരിച്ച് വിമാനത്തെയും യാത്രക്കാരെയും വീണ്ടും സ്‌ക്രീൻ ചെയ്യുമെന്നും അധികൃതർ അറിയിച്ചു. യാത്ര പുനരാരംഭിക്കുന്ന സമയം വരെ യാത്രക്കാരെ സഹായിക്കാൻ എയർ ഇന്ത്യ എയർപോർട്ടിൽ ഏജൻസികളെ സജീവമാക്കിയിട്ടുണ്ടെന്നും എയർലൈൻ അറിയിച്ചു. വിമാനം ഇനിയും കാനഡയിൽ നിന്ന് പുറപ്പെട്ടിട്ടില്ല.


വിമാനക്കമ്പനികളും മറ്റ് പ്രാദേശിക എയർലൈനുകളും സമീപ ദിവസങ്ങളിൽ നിരവധി ഭീഷണികൾക്ക് വിധേയമായതായി എയർ ഇന്ത്യ അറിയിച്ചു. ബോംബ് ഭീഷണിയെ തുടർന്ന് തിങ്കളാഴ്ച മുംബൈയിൽ നിന്ന് ന്യൂയോർക്കിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ വിമാനം ഡൽഹിയിലേക്ക് തിരിച്ചുവിട്ടിരുന്നു. സ്റ്റാൻഡേർഡ് സുരക്ഷാ പ്രോട്ടോക്കോളുകൾ പിന്തുടർന്ന് നടത്തിയ സമഗ്രമായ പരിശോധനയിൽ വിമാനത്തിനുള്ളിൽ നിന്നും സംശയാസ്പദമായ ഒരു വസ്തുവും കണ്ടെത്തിയില്ലെന്നും അധികൃതർ വ്യക്തമാക്കി.

SCROLL FOR NEXT