NEWSROOM

സെബെക്‌സ് 2; പ്രഹരശേഷിയേറിയ ആണവേതര ആയുധങ്ങളിലൊന്ന് ഇനി ഇന്ത്യയ്ക്ക് സ്വന്തം

എക്കണോമിക് എക്‌സ്‌പ്ലോസീവ് ലിമിറ്റഡ് സെബെക്‌സ് 2 അടക്കം മൂന്ന് പുതിയ സ്‌ഫോടക വസ്തുക്കളാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

ലോകത്തിലെ ഏറ്റവും പ്രഹരശേഷിയേറിയ ആണവേതര ആയുധങ്ങളില്‍ ഒന്നായ സെബെക്‌സ് 2ന് ഇന്ത്യന്‍ നേവി അംഗീകാരം നല്‍കി. സാധാരണയായി ഉപയോഗിച്ചു വരുന്ന ട്രൈനൈട്രോടൊലുവിനേക്കാള്‍ (ടിഎന്‍ടി) രണ്ട് മടങ്ങ് മാരകമാണ് സെബെക്‌സ് 2. പോര്‍മുനകളുടെ ഭാരം വര്‍ദ്ധിപ്പിക്കാതെ പ്രഹരശേഷി കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് സെബെക്‌സ് 2 നിര്‍മിച്ചിരിക്കുന്നത്.

എക്‌ണോമിക് ടൈംസിന്‍റെ റിപ്പോര്‍ട്ട് പ്രകാരം, പുതുതായി രൂപകല്‍പ്പന ചെയ്ത സെബെക്‌സ് 2വിന്‍റെ പരീക്ഷണം നേവിയുടെ ഡിഫന്‍സ് എക്‌സ്‌പോര്‍ട്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പെട്ടെന്ന് നടത്തുകയായിരുന്നു. നാഗ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോളാര്‍ ഇന്‍ഡസ്ട്രീസിന്‍റെ ഉപസ്ഥാപനമായ എക്കണോമിക് എക്‌സ്‌പ്ലോസീവ് ലിമിറ്റഡാണ് സെബെക്‌സ് 2 അടക്കം മൂന്ന് പുതിയ സ്‌ഫോടക വസ്തുക്കള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

പ്രതിരോധ മേഖലയിലെ 'ആത്മ നിര്‍ഭരതയിലേക്കുള്ള' ചുവടെന്ന് എക്‌സില്‍ കുറിച്ചു കൊണ്ടാണ് ഇന്ത്യന്‍ നേവിയുടെ വക്താവ് സെബെക്‌സ് 2നെ രാജ്യത്തിന്‍റെ ആയുധപ്പുരയിലേക്ക് സ്വീകരിച്ചത്.

SCROLL FOR NEXT