NEWSROOM

നാലാം നാൾ പ്രതീക്ഷയേകുന്ന പ്രകടനം; ബംഗ്ലാദേശിൻ്റെ ശൗര്യം കെടുത്തി ടീം ഇന്ത്യയുടെ 'മാസ്സ് ഷോ'

ചൊവ്വാഴ്ചത്തെ ആദ്യ രണ്ട് സെഷനുകളിൽ ബംഗ്ലാദേശിനെ അതിവേഗം പുറത്താക്കിയാൽ ഇന്ത്യക്ക് പ്രതീക്ഷയുണ്ട്

Author : ന്യൂസ് ഡെസ്ക്


മഴ ആവേശം കെടുത്തിയ കാൺപൂർ ടെസ്റ്റിന് പുതുജീവൻ പകർന്ന് ഇന്ത്യയുടെ മാസ്സ് ഷോ. ബാറ്റ് കൊണ്ടും പന്തു കൊണ്ടും ഇന്ത്യൻ സംഘം മികവ് കാട്ടിയപ്പോൾ അഞ്ചാം ദിവസത്തെ മത്സരം ആവേശകരമാകുമെന്ന് ഉറപ്പായി. നാലാം ദിനം 9 വിക്കറ്റിന് 285 റൺസെന്ന നിലയിൽ നിലയിൽ ഇന്നിംഗ്സ് ഡിക്സയർ ചെയ്ത ഇന്ത്യ 52 റൺസിൻ്റെ ഒന്നാമിന്നിംഗ്സ് ലീഡാണ് സ്വന്തമാക്കിയത്.



നാലാം ദിനം അവസാന സെഷനിൽ 11 ഓവർ എറിഞ്ഞ് രണ്ടു ബംഗ്ലാദേശ് താരങ്ങളെ പുറത്താക്കുക കൂടി ചെയ്തതോടെ ഇന്ത്യ ജയപ്രതീക്ഷ പുലർത്തുന്നുണ്ട്. ചൊവ്വാഴ്ചത്തെ ആദ്യ രണ്ട് സെഷനുകളിൽ ബംഗ്ലാദേശിനെ അതിവേഗം പുറത്താക്കിയാൽ ഇന്ത്യക്ക് പ്രതീക്ഷയുണ്ട്.

ടെസ്റ്റ് ക്രിക്കറ്റിൻ്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ 50, 100, 150, 200, 250 റൺസ് എന്ന റെക്കോർഡ് ഇന്ത്യ ഇന്ന് നേടി. നാലാം ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ രവിചന്ദ്രൻ അശ്വിൻ ഇരട്ട വിക്കറ്റുകളുമായി ബംഗ്ലാദേശിനെ 26/2 എന്ന നിലയിൽ സമ്മർദത്തിലാക്കി.


കാൺപൂരിലെ മഴക്കളി കാരണം ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലേക്കുള്ള ഫൈനൽ ഉറപ്പിക്കാനുള്ള സുവർണാവസരമാണ് ഇന്ത്യക്ക് നഷ്ടപ്പെടാനിരിക്കുന്നത്. അഞ്ചാം ദിനം ബംഗ്ലാദേശ് സമനില പിടിച്ചാൽ അത് ഇന്ത്യയുടെ മുന്നോട്ടുള്ള മത്സരങ്ങളിൽ ജയം നേടേണ്ടത് അനിവാര്യമാക്കും. അത് ഫൈനൽ പ്രവേശനത്തിന് വിഘാതമാകാനും സാധ്യതയുണ്ട്. സ്കോർ - ഇന്ത്യ 285/9 ഡിക്ലയേഡ്, ബംഗ്ലാദേശ് 233 & 26/2 (11).

SCROLL FOR NEXT