ഹോം ഗ്രൗണ്ടിലെ അപ്രമാദിത്തം തുടർന്ന് ഇന്ത്യയുടെ പുലിക്കുട്ടികൾ. 2013 മുതൽ ഇതുവരെയായി 18 പരമ്പര ജയങ്ങളാണ് ഇന്ത്യൻ ടീം സ്വന്തമാക്കിയത്. ഇന്ത്യയുടേത് പോലെ സ്വന്തം രാജ്യത്ത് ഇത്രയധികം പരമ്പരകൾ വിജയിച്ച മറ്റൊരു ടീമില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
1994 മുതൽ 2000 വരെ 10 പരമ്പരകൾ ഓസ്ട്രേലിയയിൽ ജയിച്ചുകയറിയ കംഗാരുപ്പടയാണ് ഈ ലിസ്റ്റിൽ രണ്ടാമതുള്ളത്. 2004 മുതൽ 2008 വരെയുള്ള കാലയളവിലും ഓസ്ട്രേലിയയിൽ 10 പരമ്പര വിജയങ്ങൾ ഓസീസ് സ്വന്തമാക്കിയിരുന്നു.
പട്ടികയിൽ നാലാം സ്ഥാനത്ത് കരീബിയൻ പടയാണ്. 1976 മുതൽ 86 വരെയുള്ള കാലയളവിൽ വെസ്റ്റ് ഇൻഡീസ് എട്ട് പരമ്പരകളാണ് ജയിച്ചത്. 2018 മുതൽ 2020 വരെ ന്യൂസിലൻഡും എട്ട് പരമ്പര ജയങ്ങൾ നേടിയിരുന്നു.