NEWSROOM

നിമിഷപ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായവും ഉറപ്പാക്കുമെന്ന് വിദേശമന്ത്രാലയം

ഒരു മാസത്തിനകം വധശിക്ഷ നടപ്പാക്കാന്‍ യെമന്‍ പ്രസിഡന്റ് ആണ് അനുമതി നല്‍കിയത്

Author : ന്യൂസ് ഡെസ്ക്


യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് അനുമതി നൽകിയത് സംബന്ധിച്ച് വിവരം ലഭിച്ചെന്ന് ​വിദേശമന്ത്രാലയം വക്താവ് രൺദീർ ജെയ്സ് വാൾ. നിമിഷപ്രിയയുടെ കുടുംബത്തിന് സർക്കാർ എല്ലാവിധ സഹായവും ഉറപ്പാക്കുമെന്നും വിദേശമന്ത്രാലയം അറിയിച്ചു.

ഒരു മാസത്തിനകം വധശിക്ഷ നടപ്പാക്കാന്‍ യെമന്‍ പ്രസിഡന്റ് ആണ് അനുമതി നല്‍കിയത്. നിമിഷപ്രിയയുടെ മോചനത്തിനായി കൊല്ലപ്പെട്ട തലാല്‍ അബ്ദുമെഹ്ദിയുടെ കുടുംബവുമായി നടത്തി വന്നിരുന്ന ചര്‍ച്ച വിഫലമായതോടെയാണ് ശിക്ഷ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ട് പോകുന്നത്.

നിമിഷപ്രിയയുടെ മോചനത്തിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ക്കായുള്ള ഒന്നാം ഘട്ട തുക നേരത്തെ സമാഹരിച്ചിരുന്നു. ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് പണം സമാഹരിച്ചത്. പ്രാരംഭ ഘട്ട ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമായിരിക്കും ബ്ലഡ്മണിയുമായി ബന്ധപ്പെട്ട ചര്‍ച്ചയിലേക്ക് കടക്കുക എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

SCROLL FOR NEXT