43 വര്‍ഷത്തിന് ശേഷം ആദ്യമായി കുവൈത്ത് സന്ദര്‍ശിച്ച് ഇന്ത്യൻ പ്രധാനമന്ത്രി. പുതിയ കുവൈത്തിനാവശ്യമായ സാങ്കേതികവിദ്യയും മനുഷ്യവിഭവ ശേഷിയും ഇന്ത്യയിലുണ്ടെന്ന് മോദി പറഞ്ഞു. കുവൈത്ത് സന്ദര്‍ശിച്ച് ഹലാ മോദി എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാഗരികതയുടെയും സമുദ്രത്തിന്റെയും വ്യാപാരത്തിന്റെയും ബന്ധമാണ് ഇന്ത്യയും കുവൈത്തും തമ്മിലുള്ളത്. ഇരു രാജ്യങ്ങളും സ്ഥിതി ചെയ്യുന്നത് അറബിക്കടലിന്റെ രണ്ട് തീരത്താണെന്നും കുവൈത്തിലെ ഇന്ത്യക്കാരെ അഭിസംബോധന ചെയ്തു കൊണ്ട് മോദി പറഞ്ഞു.
ALSO READ: ഇന്ദിരാഗാന്ധിക്ക് ശേഷം മോദി; 43 വര്‍ഷത്തിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആദ്യ കുവൈറ്റ് സന്ദർശനം
നയതന്ത്രം ബന്ധം കൊണ്ട് മാത്രമല്ല ഇരു രാജ്യങ്ങളും ബന്ധപ്പെട്ടിരിക്കുന്നത്, ഹൃദയങ്ങള്‍ കൊണ്ട് കൂടിയാണ്. ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് 4 മണിക്കൂറേയുള്ളു, എന്നാല്‍ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഇവിടെയെത്താന്‍ 4 ദശകങ്ങള്‍ വേണ്ടി വന്നുവെന്നും മോദി പറഞ്ഞു.
1981ന് ശേഷം ഇന്ത്യയിലെത്തുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദി. കുവൈത്ത് അമീര്‍ ഷെയ്ഖ് മിഷല്‍ അല്‍ അഹ്‌മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ ക്ഷണം സ്വീകരിച്ചാണ് മോദി കുവൈത്തിലെത്തിയത്. പിന്നാലെ മോദി ഇന്ത്യ-കുവൈത്ത് സഹകരണ കരാറില്‍ ഒപ്പുവെക്കുകയും ചെയ്തു.