NEWSROOM

റഷ്യ-യുക്രെയ്‌ൻ യുദ്ധം; യുക്രെയ്‌ൻ യുദ്ധഭൂമിയിൽ ഇന്ത്യൻ ആയുധങ്ങൾ ഉപയോഗിക്കുന്നതായി റിപ്പോർട്ട്

ആയുധ കയറ്റുമതി വിപുലീകരിക്കാനുള്ള ഡൽഹിയുടെ നീക്കമാണ് ഇത് സൂചിപ്പിക്കുന്നതെന്നാണ് ആരോപണം

Author : ന്യൂസ് ഡെസ്ക്


റഷ്യക്കെതിരെ  പ്രയോഗിക്കാൻ യുക്രെയ്ൻ ഇന്ത്യൻ ആയുധങ്ങൾ ഉപയോഗിക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയിൽ നിന്ന് യൂറോപ്പിലേക്ക് കയറ്റുമതി ചെയ്ത ആയുധങ്ങൾ യുക്രെയ്‌ൻ നൽകിയത് ഇറ്റലിയും ചെക്ക് റിപ്പബ്ലിക്കും ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളാണെന്നാണ് ലഭ്യമാകുന്ന റിപ്പോർട്ട്. റഷ്യക്കെതിരെയുള്ള ആയുധ കൈമാറ്റം ഒരു വർഷത്തിലേറെയായി നടന്നു വരികയാണെന്നും കണ്ടെത്തിയിട്ടുണ്ട്.

റഷ്യയുടെയും ഇന്ത്യയുടെയും വിദേശകാര്യ മന്ത്രിമാർ തമ്മിൽ ജൂലൈയിൽ നടന്ന കൂടിക്കാഴ്ചയിൽ റഷ്യ പലതവണ ഇക്കാര്യം ഇന്ത്യയോട് ഉന്നയിച്ചിട്ടുണ്ട്. എന്നാൽ യുക്രെയ്‌നിലേക്ക് പീരങ്കി ഷെല്ലുകൾ അയയ്ക്കുകയോ വിൽക്കുകയോ ചെയ്തിട്ടില്ലെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പ്രതികരിച്ചിരുന്നു.

ആയുധ കയറ്റുമതി വിപുലീകരിക്കാനുള്ള ഡൽഹിയുടെ നീക്കമാണ് ഇത് സൂചിപ്പിക്കുന്നതെന്നാണ് ആരോപണം. പാശ്ചാത്യ ആയുധങ്ങൾ ഉപയോഗിച്ച് യുക്രെയ്ൻ നടത്തുന്ന ആക്രമണങ്ങൾ ആണവയുദ്ധത്തിലേക്ക് നയിക്കുമെന്നും മോസ്കോയുടെ പ്രതികരണം കഠിനമായിരിക്കുമെന്നും റഷ്യൻ പാർലമെന്‍റ് അംഗങ്ങൾ മുന്നറിയിപ്പു നൽകി. യുക്രെയ്നിൽ എത്തിയത് ഇന്ത്യ യൂറോപ്യൻ രാജ്യങ്ങൾക്കു വിറ്റ ആയുധങ്ങളാണെന്നാണും വെളിപ്പെടുത്തലുണ്ട്.

SCROLL FOR NEXT