NEWSROOM

ഇന്ത്യയിലെ ആദ്യത്തെ ഗ്ലാസ് പാലം രാജ്യത്തിന് സമർപ്പിച്ച് എം.കെ. സ്റ്റാലിൻ

കന്യാകുമാരി തീരത്തുള്ള വിവേകാനന്ദ പാറ സ്മാരകത്തെയും തിരുവള്ളുവർ പ്രതിമയെയും ബന്ധിപ്പിക്കുന്ന 77 മീറ്റർ നീളവും 10 മീറ്റർ വീതിയുമുള്ള ഗ്ലാസ് പാലമാണ് രാജ്യത്തിന് സമർപ്പിച്ചത്

Author : ന്യൂസ് ഡെസ്ക്

ഇന്ത്യയിലെ ആദ്യത്തെ ഗ്ലാസ് പാലം രാജ്യത്തിന് സമർപ്പിച്ചു. കന്യാകുമാരി തീരത്തുള്ള വിവേകാനന്ദ പാറ സ്മാരകത്തെയും തിരുവള്ളുവർ പ്രതിമയെയും ബന്ധിപ്പിക്കുന്ന 77 മീറ്റർ നീളവും 10 മീറ്റർ വീതിയുമുള്ള ഗ്ലാസ് പാലത്തിൻ്റെ ഉദ്ഘാടനം തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് നിർവഹിച്ചത്.

മുൻ മുഖ്യമന്ത്രി എം. കരുണാനിധി തിരുവള്ളുവർ പ്രതിമ അനാച്ഛാദനം ചെയ്തതിൻ്റെ രജത ജൂബിലിയോടനുബന്ധിച്ചാണ് സംസ്ഥാന സർക്കാർ 37 കോടി രൂപ ചെലവിൽ പണിത പാലം നാടിന് സമർപ്പിച്ചത്. 

SCROLL FOR NEXT