NEWSROOM

'ഇന്ദിര ഗാന്ധിയുടെ ചെയ്തികള്‍ 50 വര്‍ഷം കഴിഞ്ഞാലും മറക്കില്ല': ഓം ബിര്‍ളയുടെ പ്രസംഗത്തില്‍ പ്രതിപക്ഷ പ്രതിഷേധം

ആദ്യ പ്രസംഗത്തിൽ തന്നെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി

Author : ന്യൂസ് ഡെസ്ക്

പതിനെട്ടാം ലോക്‌സഭയുടെ സ്പീക്കറായി ചുമതലയേറ്റ ശേഷം ഓം ബിര്‍ള നടത്തിയ ആദ്യ പ്രസംഗത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷം. അടിയന്തരവസ്ഥയെ ഓര്‍മ്മിപ്പിച്ചും ഇന്ദിരഗാന്ധിയെ പരാമര്‍ശിച്ചുമായിരുന്നു സ്പീക്കറുടെ പ്രസംഗം. ഭരണഘടന മരവിപ്പിച്ച് മുന്നോട്ട് പോയ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചെയ്തികള്‍ 50 വര്‍ഷം കഴിഞ്ഞാലും ഇന്ത്യന്‍ ജനത മറക്കില്ലെന്ന പരാമര്‍ശത്തിലായിരുന്നു ബഹളം.

എന്നാല്‍ പ്രതിപക്ഷ ബഹളം കണക്കിലെടുക്കാതെ സ്പീക്കര്‍ ഓം ബിര്‍ള പ്രസംഗം പൂര്‍ത്തിയാക്കി. സഭ നാളത്തേക്ക് പിരിഞ്ഞതായും സ്പീക്കര്‍ അറിയിച്ചു. തുടര്‍ച്ചയായി രണ്ടാം തവണ സ്പീക്കറാകുന്ന ഓം ബിര്‍ള, കഴിഞ്ഞ സഭയിലും സുപ്രധാന തീരുമാനങ്ങള്‍ക്കും സാക്ഷ്യം വഹിച്ചുവെന്നും കൊറോണക്കാലത്ത് പോലും സഭയുടെ കാര്യക്ഷമത 170 % വര്‍ദ്ധിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഇന്ത്യയുടെ ശബ്ദത്തെ സഭയില്‍ പ്രതിനിധീകരിക്കാന്‍ പ്രതിപക്ഷത്തെ അനുവദിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് രാഹുല്‍ ഗാന്ധി സഭയില്‍ സംസാരിച്ചു. സഭയെത്ര കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്നുവെന്നതല്ല ഇന്ത്യയുടെ ശബ്ദം എത്രമാത്രം ഇവിടെ കേള്‍ക്കുന്നുവെന്നതാണ് കാര്യമെന്നും രാഹുല്‍ ഗാന്ധി ചൂണ്ടി കാട്ടി.

SCROLL FOR NEXT