NEWSROOM

ഓണക്കാലത്തെ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന, 108 സ്ഥാപനങ്ങളിൽ ഗുരുതര വീഴ്ച്ച

മൊബൈല്‍ ഫുഡ് ടെസ്റ്റിംഗ് ലാബിന്റെ സഹായത്തോടെയായിരുന്നു പരിശോധന.

Author : ന്യൂസ് ഡെസ്ക്

ഓണക്കാലത്ത് വിതരണം ചെയ്ത ഭക്ഷണ പദാർത്ഥങ്ങളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി 3881 സ്ഥാപനങ്ങൾ പരിശോധിച്ചതായി ഭക്ഷ്യ സുരക്ഷാ വകുപ്പ്. പരിശോധനയിൽ സംസ്ഥാനത്തെ 108 സ്ഥാപനങ്ങളിൽ ഗുരുതര വീഴ്ച്ച കണ്ടെത്തി. വീഴ്ച കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചതായും ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു.

476 സ്ഥാപനങ്ങള്‍ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പ് റെക്ടിഫിക്കേഷന്‍ നോട്ടീസും 385 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്‍കി. മൊബൈല്‍ ഫുഡ് ടെസ്റ്റിംഗ് ലാബിന്റെ സഹായത്തോടെയായിരുന്നു പരിശോധന. 

SCROLL FOR NEXT