NEWSROOM

തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് ഇൻ്റലിജൻസ് ബ്യൂറോ

24 കാരിയായ മേഘയുടെ മൃതദേഹമാണ് ചാക്ക റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥയെ ദുരൂഹ സാഹചര്യത്തിൽ റെയിൽ വേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം. ഉന്നതതല അന്വേഷണത്തിന് ഇൻ്റലിജൻസ് ബ്യൂറോ ഉത്തരവിട്ടു. 24 കാരിയായ മേഘയുടെ മൃതദേഹമാണ് ചാക്ക റെയിൽ വേ ട്രാക്കിൽ കണ്ടെത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഉദ്യോഗസ്ഥയായ മേഘ പത്തനംതിട്ട സ്വദേശിയാണ് മേഘ. സംഭവത്തിൽ പേട്ട പൊലീസ് കേസെടുത്തിട്ടുണ്ട്.

SCROLL FOR NEXT