NEWSROOM

ക്രിസ്തുമസ്-പുതുവത്സരം ഇങ്ങെത്തി; കഴുത്തറപ്പന്‍ ടിക്കറ്റ് നിരക്കുമായി അന്തര്‍സംസ്ഥാന സ്വകാര്യ ബസുകള്‍

Author : ന്യൂസ് ഡെസ്ക്

ക്രിസ്മസ്-പുതുവത്സരം ആഘോഷിക്കാന്‍ നാട്ടിലെത്താന്‍ ആഗ്രഹിക്കുന്ന മലയാളികളുടെ പോക്കറ്റ് കൊള്ളയടിക്കാന്‍ അന്തര്‍സംസ്ഥാന സ്വകാര്യ ബസുകള്‍. ട്രെയിനുകളിലെ ബുക്കിങ് പൂര്‍ണമായതോടെയാണ് കഴുത്തറുപ്പന്‍ ടിക്കറ്റ് നിരക്കുമായി സ്വകാര്യ ബസുകള്‍ രംഗത്ത് എത്തിയിരിക്കുന്നത്.


അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ടിക്കറ്റ് നിരക്ക് ഇരട്ടിയിലധികം വര്‍ധിപ്പിച്ചത് കാരണം ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലെ മലയാളികള്‍ പെട്ടുപോയ അവസ്ഥയാണ്. നാലുപേരടങ്ങുന്ന കുടുംബത്തിന്ക്രസ്തുമസ് - പുതുവത്സരം ആഘോഷിക്കാന്‍ നാട്ടിലെത്താന്‍ പതിനായിരങ്ങള്‍ മുടക്കണം. തിരിച്ചുപോകാനും ഇതേ തുക തന്നെ മുടക്കേണ്ടിവരുമ്പോള്‍ ശരാശരി മലയാളിയുടെ കുടുംബ ബഡ്ജറ്റ് താളം തെറ്റുമെന്നതില്‍ സംശയമില്ല.


ഇന്നുമുതല്‍മുതല്‍ ഡിസംബര്‍24 വരെ ബംഗളുരു, ചെന്നൈ എന്നിവിടങ്ങളില്‍ നിന്ന് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം റൂട്ടുകളിലേക്കുള്ള ടിക്കറ്റിന് സാധാരണ നിരക്കിന്റെ ഇരട്ടിയിലധികമാണ് ഈടാക്കുന്നത്. ട്രെയിന്‍ ടിക്കറ്റുകള്‍ നേരത്തെ തീര്‍ന്നത് അവസരമാക്കിയാണ് അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ അധിക ചാര്‍ജ് ഈടാക്കി കൊള്ള ലാഭം കൊയ്യുന്നത്.


ബംഗളുരു-തിരുവനന്തരപുരം എസി സ്ലീപ്പര്‍ ബസിന് 3500 രൂപ മുതല്‍4,500രൂപ വരെയാണ് വാങ്ങുന്നത്. സാധാരണ ദിവസങ്ങളില്‍ 1,400 മുതല്‍1,950 രൂപ വരെയാണ് ഈടാക്കിയിരുന്നത്. 900 രൂപയുടെ എസി സെമി സ്ലീപ്പറിനിപ്പോള്‍ 2,200 രൂപയാണ്. ഫ്‌ളക്‌സി നിരക്കുകള്‍എന്ന ആനുകൂല്യത്തിന്റെ മറവില്‍ ഇരുട്ടടിയായി കെഎസ്ആര്‍ടിസിയും 50 ശതമാനം നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. ബംഗളുരു-തിരുവനന്തരപുരം റൂട്ടിലേക്കുള്ള മള്‍ട്ടി ആക്‌സില്‍ ബസുകളുടെ നിരക്ക് 1200ല്‍ നിന്നും 2,200 ആയി വര്‍ധിപ്പിച്ചു. കെഎസ്ആര്‍ടിസി എങ്കിലും ടിക്കട്റ്റ് നിരക്ക് കുറച്ച് സര്‍വീസുകള്‍ വര്‍ധിപ്പിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

SCROLL FOR NEXT