സിനിമാ മേഖലയിലെ പ്രധാന പീഡന കേസുകളിൽ പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണം പൂർത്തിയായി. രഞ്ജിത്ത്, മുകേഷ്, നിവിൻ പോളി എന്നിവർക്കെതിരായ കേസുകളിൽ ഈ മാസം തന്നെ കുറ്റപത്രം സമർപ്പിച്ചേക്കുമെന്നാണ് സൂചന. ഇവർക്കെതിരായ കേസുകളിൽ ചോദ്യം ചെയ്യലുകൾ പൂർത്തിയായി.
യുവതിയുടെ പീഡന പരാതിക്ക് പിന്നാലെ അന്വേഷണം സംഘം നിവിൻ പോളിയെ രണ്ട് തവണ ചോദ്യം ചെയ്തിരുന്നു. ഡിജിറ്റൽ തെളിവുകളും ഹോട്ടൽ ബില്ല് അടക്കമുള്ള നിർണായക തെളിവുകളും നടൻ അന്വേഷണ സംഘത്തിന് കൈമാറിയെന്നാണ് സൂചന. നിലവിൽ എട്ട് കേസുകളാണ് അന്വേഷണ സംഘം കൊച്ചിയിൽ മാത്രം അന്വേഷിക്കുന്നത്. ഈ മുഴുവൻ കേസുകളിലെയും അന്വേഷണ റിപ്പോർട്ട് ഉടൻ സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.