NEWSROOM

വിജയവഴിയിൽ തിരിച്ചെത്തി ചെന്നൈ സൂപ്പർ കിംഗ്‌സ്; ലഖ്നൗ സൂപ്പർ ജയൻ്റ്‌സിനെ 5 വിക്കറ്റിന് തകർത്തു

ചെന്നൈക്കായി ശിവം ദുബെ 37 പന്തിൽ 43 റൺസും നേടിയപ്പോൾ നായകൻ ധോണി 5 ബൗണ്ടറികൾ ഉൾപ്പെടെ 11 പന്തിൽ 26 റൺസും നേടി

Author : ന്യൂസ് ഡെസ്ക്

ഐപിഎല്ലിൽ അഞ്ച് തുടർതോൽവികൾക്ക് ശേഷം ചെന്നൈക്ക് രണ്ടാം ജയം. ഓപ്പണർമാരുടെ മികച്ച തുടക്കമാണ് ചെന്നൈക്ക് കരുത്തായത്. ഐപിഎൽ അരങ്ങേറ്റ മത്സരത്തിൽ ഷെയ്ഖ് റഷിദിന്റെ മികച്ച പ്രകടനവും ഒപ്പം രചിൻ രവീന്ദ്രയും തുടക്കത്തിൽ തന്നെ അതിവേഗം 50റൺസിലെത്തി. ഷെയ്ഖ് റഷിദ് തുടരെ മൂന്ന് വിക്കറ്റുകൾ വീണെങ്കിലും ശിവം ദുബെയുടെ ചേർത്ത് നിൽപ്പും ധോണിയുടെ കാമിയോ പ്രകടനവുമാണ് ചെന്നൈയെ വിജയ ലക്ഷ്യത്തിലേക്കെത്തിച്ചത്. ചെന്നൈക്കായി ശിവം ദുബെ 37 പന്തിൽ 43 റൺസും നേടിയപ്പോൾ നായകൻ ധോണി 5 ബൗണ്ടറികൾ ഉൾപ്പെടെ 11 പന്തിൽ 26 റൺസും നേടി

സൂപ്പര്‍ ജയന്റ്‌സിനെതിരെ 167 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന് എത്തിയ ചെന്നൈയ്ക്ക് മികച്ച തുടക്കമായിരുന്നു. ലഖ്നൗവിന് മോശവും. സ്‌കോര്‍ബോര്‍ഡില്‍ 23 റണ്‍സ് മാത്രമുള്ളപ്പോള്‍ എയ്ഡന്‍ മാര്‍ക്രം (6), നിക്കോളാസ് പുരാന്‍ (8) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. 49 പന്തില്‍ 63 റണ്‍സെടുത്ത റിഷഭ് പന്താണ് ടീമിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്.

നേരത്തെ സീസണിലെ ആദ്യ അർധ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ ഋഷഭ് പന്തിന്റെ കരുത്തിലാണ് ലഖ്‌നൗ 166 റണ്‍സ് നേടിയത്. 49 ബോളിൽ 63 റൺസാണ് പന്ത് നേടിയത്. സീസണിൽ ഉടനീളം മോശം പ്രകടനത്തെ തുടർന്ന് വിമർശനം നേരിടുമ്പോളായിരുന്നു താരത്തിന്റെ അർധ സെഞ്ച്വറി. നാലുവീതം ഫോറും സിക്‌സും ഉൾപ്പെടെയാണ് താരത്തിന്റെ അർദ്ധ സെഞ്ചുറി. മിച്ചല്‍ മാര്‍ഷ് 30 ഉം , ആയുഷ് ബദോനി 22 ഉം , അബ്ദുല്‍ സമദ് 20 ഉം റൺസും ലഖ്‌നൗവിനായി നേടി.

ചെന്നെയ്ക്കായി രവീന്ദ്ര ജഡേജ, മതീഷ പതിരാണ എന്നിവർ 2 വിക്കറ്റുകൾവീതം വീഴ്ത്തി. മതീഷ പതിരാണ എറിഞ്ഞ അവസാന ഓവറിൽ ലക്നൗ നിരയിലെ 3 വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. അഫ്ഗാനിസ്താന്‍ താരം നൂര്‍ അഹമ്മദ് നാലോവറില്‍ 13 റണ്‍സ് മാത്രമാണ് വഴങ്ങിയത്. ഇതോടെ സീസണില്‍ ഒരു മത്സരത്തില്‍ ഏറ്റവും കുറഞ്ഞ റണ്‍സ് വിട്ടുകൊടുക്കുന്ന താരമായി നൂര്‍ അഹമ്മദ് മാറി. നേരത്തേ ചെന്നൈക്കെതിരേ സുനില്‍ നരെയ്‌നും നാലോവറില്‍ 13 റണ്‍സ് മാത്രം വിട്ടുനല്‍കിയിരുന്നു.

SCROLL FOR NEXT