NEWSROOM

IPL 2025 | CSK പ്ലേ ഓഫ് കാണില്ല, RCB ഇത്തവണയും രക്ഷപ്പെടില്ല; മുന്‍ ക്രിക്കറ്റ് താരങ്ങളുടെ പ്രവചനങ്ങള്‍ ഇങ്ങനെ...

മുൻ ഇന്ത്യൻ ഓൾ റൗണ്ടറായ രോഹൻ ഗവാസ്കർ ഒഴിച്ച് മറ്റൊരു താരവും മികച്ച നാല് ടീമുകളുടെ പട്ടികയിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ ഉൾപ്പെടുത്തിയിട്ടില്ല

Author : ന്യൂസ് ഡെസ്ക്

ഐപിഎല്ലിന്റെ 18-ാം എഡിഷൻ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ ഏതൊക്കെ ടീമുകൾ പ്ലേ ഓഫിലേക്ക് യോ​ഗ്യത നേടുമെന്ന തങ്ങളുടെ പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ താരങ്ങളും ക്രിക്കറ്റ് വിദ​ഗ്ധരും. മുൻ ക്രിക്കറ്റ് താരങ്ങളായ വീരേന്ദർ സെവാഗ്, മൈക്കൽ വോൺ, ആദം ഗിൽക്രിസ്റ്റ് തുടങ്ങിയവരാണ് ക്രിക്ക്ബസിനോട് ഈ സീസണിലെ തങ്ങളുടെ പ്ലേ ഓഫ് പ്രവചനം നടത്തിയിരിക്കുന്നത്.

മുൻ ഇന്ത്യൻ ഓൾ റൗണ്ടറായ രോഹൻ ഗവാസ്കർ ഒഴിച്ച് മറ്റൊരു താരവും മികച്ച നാല് ടീമുകളുടെ പട്ടികയിൽ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിനെ ഉൾപ്പെടുത്തിയിട്ടില്ല. മുതിർന്ന ക്രിക്കറ്റ് കമന്റേറ്ററായ ഹർഷാ ഭോ​ഗ് ലെയാണ് ആർ‌സി‌ബി ആദ്യ നാലിൽ എത്തുമെന്ന് ഉറപ്പിക്കുന്ന മറ്റൊരാൾ. പ്രവചനം നടത്തിയ പത്ത് വിദഗ്ധരിൽ എട്ട് പേരും സൺറൈസേഴ്‌സ് ഹൈദരാബാദിനെയാണ് ഫൈനലിലെത്താൻ സാധ്യതയുള്ള ടീമായി കാണുന്നത്. പ്ലേ ഓഫിലേക്ക് ഏറ്റവും കൂടുതൽ പേർ തിരഞ്ഞെടുത്ത ടീമും സൺറൈസേഴ്‌സാണ്. അതേസമയം, മുൻ ഇന്ത്യൻ താരം സെവാ​ഗിന്റെ പ്രവചന പ്രകാരം ചെന്നൈ സൂപ്പർ കിം​ഗ്സ് പ്ലേ ഓഫ് കാണില്ല.


പ്ലേ ഓഫിലെത്തുന്ന ടീമുകൾ; വിദ​ഗ്ധരുടെ പ്രവചനങ്ങൾ ഇങ്ങനെ


വീരേന്ദർ സെവാഗ്: മുംബൈ ഇന്ത്യൻസ്, സൺറൈസേഴ്‌സ് ഹൈദരാബാദ്, പഞ്ചാബ് കിം​ഗ്സ് & ലഖ്നൗ സൂപ്പർ ജെയന്റ്സ്

ആദം ഗിൽക്രിസ്റ്റ്: പഞ്ചാബ് കിം​ഗ്സ്, മുംബൈ ഇന്ത്യൻസ് , സൺറൈസേഴ്‌സ് ഹൈദരാബാദ് & ​ഗുജറാത്ത് ടൈറ്റൻസ്

രോഹൻ ഗവാസ്കർ: റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു, സൺറൈസേഴ്‌സ് ഹൈദരാബാദ്, ഡല്‍ഹി ക്യാപിറ്റല്‍സ് & മുംബൈ ഇന്ത്യൻസ്

ഹർഷ ഭോഗ് ലെ: സൺറൈസേഴ്‌സ് ഹൈദരാബാദ്, മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് & റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു

ഷോൺ പൊള്ളാക്ക്: മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിം​ഗ്സ്, സൺറൈസേഴ്‌സ് ഹൈദരാബാദ് & പഞ്ചാബ് കിം​ഗ്സ്

മനോജ് തിവാരി: സൺറൈസേഴ്‌സ് ഹൈദരാബാദ്, പഞ്ചാബ് കിം​ഗ്സ്, ഗുജറാത്ത് ടൈറ്റൻസ് & കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

സൈമൺ ഡൗൾ: ചെന്നൈ സൂപ്പർ കിം​ഗ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, സൺറൈസേഴ്‌സ് ഹൈദരാബാദ് & പഞ്ചാബ് കിം​ഗ്സ്

മൈക്കൽ വോൺ: ഗുജറാത്ത് ടൈറ്റൻസ്, മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് & പഞ്ചാബ് കിം​ഗ്സ്

SCROLL FOR NEXT