ഐപിഎല്ലിൽ ഇന്ന് അവസാന സ്ഥാനക്കാരുടെ പോരാട്ടം. സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന് എംഎസ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സാണ് എതിരാളികൾ. പ്ലേ ഓഫ് കാണാതെ ഇതിനോടകം ടൂർണമെൻ്റിൽ നിന്നും പുറത്തായി കഴിഞ്ഞ ഇരു ടീമുകളും ആശ്വാസ ജയത്തിനായാണ് ഇന്ന് പാഡ് കെട്ടുക. ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് ആവേശപ്പോരാട്ടം. സഞ്ജുവിനും കൂട്ടർക്കും ഇത് ഈ സീസണിലെ അവസാന മത്സരമാണ്.
പോയിൻ്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്തുള്ള രാജസ്ഥാന് 13 മത്സരങ്ങളിൽ നിന്ന് മൂന്ന് ജയം മാത്രമെ നേടാനായുള്ളൂ. 12 മത്സരങ്ങൾ കളിച്ച ചെന്നൈയ്ക്കും മൂന്ന് ജയം മാത്രമേയുള്ളൂ. ഇരു ടീമുകൾക്കും ആറ് പോയിൻ്റ് മാത്രമാണുള്ളതെങ്കിലും റൺറേറ്റിൻ്റെ മികവിലാണ് രാജസ്ഥാൻ മുന്നിലെത്തിയത്.