NEWSROOM

IPL 2025: പരിക്കേറ്റ റുതുരാജ് പുറത്ത്, CSKയെ ഇനി 'തല' നയിക്കും

ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ എം‌.എസ്. ധോണിയായിരിക്കും സി‌എസ്‌കെയെ നയിക്കുക

Author : ന്യൂസ് ഡെസ്ക്


സ്കാനിങ്ങിൽ കൈമുട്ടിലെ എല്ലിന് ഒടിവ് കണ്ടെത്തിയതിന് പിന്നാലെ ഐപിഎൽ 2025 സീസണിൽ നിന്ന് ചെന്നൈ സൂപ്പർ കിങ്സ് നായകൻ റുതുരാജ് ഗെയ്‌ക്‌വാദ് പുറത്തായി. ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ എം‌.എസ്. ധോണിയായിരിക്കും സി‌എസ്‌കെയെ നയിക്കുക.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരായ ചെന്നൈയുടെ ഹോം മത്സരത്തിന്റെ തലേന്നാണ് മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ് ഇക്കാര്യം സ്ഥിരീകരിച്ചത്. അഞ്ച് തവണ ഐപിഎൽ ജേതാക്കളായ സിഎസ്‌കെയ്ക്ക് നായകൻ്റെ അഭാവം വലിയ തിരിച്ചടിയായേക്കും.

കരിയറിൻ്റെ അവസാനത്തിലുള്ള ധോണിക്ക് ചെന്നൈയെ ഒറ്റയ്ക്ക് ചുമലിലേറ്റാനാകുമോ എന്നതാണ് പ്രധാന ചോദ്യം. എന്നാൽ ധോണി മാജിക് ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരുള്ളത്.

മാർച്ച് 30ന് രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ തുഷാർ ദേശ്പാണ്ഡെയെ നേരിടുന്നതിനിടെയാണ് 28കാരനായ ഗെയ്ക്‌‌വാദിന് കൈമുട്ടിന് പരിക്കേറ്റത്. ശേഷം ഡൽഹി ക്യാപിറ്റൽസിനെതിരെയും പഞ്ചാബ് കിംഗ്‌സിനെതിരെയുമുള്ള രണ്ട് മത്സരങ്ങളിൽ താരം കളിച്ചിരുന്നു. എന്നാൽ ഒടുവിലായി നടത്തിയ സ്കാനിംഗിൽ ഇപ്പോൾ ഒടിവ് സ്ഥിരീകരിച്ചിട്ടുണ്ട്.

SCROLL FOR NEXT