NEWSROOM

രണ്ടാം വരവ്: ഐപിഎല്‍ മത്സരങ്ങള്‍ മെയ് 17ന് പുനരാരംഭിക്കും; ഫൈനല്‍ ജൂണ്‍ 3ന്

സര്‍ക്കാരുമായും സുരക്ഷാ ഏജന്‍സികളുമായും ചർച്ച നടത്തിയ ശേഷമാണ് മത്സരം പുനരാരംഭിക്കാന്‍ തീരുമാനിച്ചത്.

Author : ന്യൂസ് ഡെസ്ക്

ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഐപിഎല്‍ മെയ് 17ന് പുനരാരംഭിക്കും. ബാക്കിയുള്ള പതിനേഴ് മത്സരങ്ങള്‍ ആറ് വേദികളിലായാണ് നടക്കുക. ജൂണ്‍ 3ന് ഫൈനല്‍ നടക്കും. ബെംഗളൂരു, ജയ്പൂര്‍, ഡല്‍ഹി, ലഖ്‌നൗ, മുംബൈ, അഹമദാബാദ് എന്നിവിടങ്ങളിലായാണ് വേദികള്‍. പ്ലേ ഓഫ് മത്സരങ്ങളുടെ വേദികള്‍ പിന്നീട് അറിയിക്കും.

ആശങ്കകള്‍ക്കിടയില്‍ സര്‍ക്കാരിനോടും സുരക്ഷാ ഏജന്‍സികളോടും ചർച്ച നടത്തിയ ശേഷമാണ് മത്സരം പുനരാരംഭിക്കാന്‍ തീരുമാനിച്ചതെന്ന് ബിസിസിഐയുടെ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഷെഡ്യൂള്‍ പ്രകാരം രണ്ട് ഞായറാഴ്ചകളിലായി രണ്ട് മത്സരം വീതം നടക്കും. പ്ലേ ഓഫ്, ഫൈനല്‍ തീയതികളിലാണ് മാറ്റണുള്ളത്.

പ്ലേ ഓഫുകള്‍ ഇപ്രകാരമാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്:

മെയ് 29 - ക്വാളിഫയര്‍ 1

മെയ് 30 - എലിമിനേറ്റര്‍

ജൂണ്‍ 1 - ക്വാളിഫയര്‍ 2

ജൂണ്‍ 3 - ഫൈനല്‍

SCROLL FOR NEXT