irfan 
NEWSROOM

IPL 2025 | കമന്റേറ്റേഴ്‌സ് പാനലില്‍ ഇത്തവണ ഇര്‍ഫാന്‍ പഠാനില്ല

ഓസ്‌ട്രേലിയന്‍ സീരീസില്‍ ഒരു ക്രിക്കറ്റ് താരത്തെക്കുറിച്ച് പഠാന്‍ നടത്തിയ കമന്ററി കേട്ടതിന് പിന്നാലെ താരം അദ്ദേഹത്തിന്റെ നമ്പര്‍ തന്നെ ബ്ലോക്ക് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.

Author : ന്യൂസ് ഡെസ്ക്


18-ാം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) കമന്റേറ്റേഴ്‌സ് പാനലില്‍ നിന്ന് മുന്‍ ക്രിക്കറ്റ് താരവും സമകാലിക ക്രിക്കറ്റ് കമന്റേറ്ററുമായ ഇര്‍ഫാന്‍ പഠാൻ പുറത്ത്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പാനലിൽ പഠാന്‍റെ പേരില്ല. വ്യക്തിപരവും വിമർശനാത്മകവുമായ കമന്ററി പറഞ്ഞു എന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പരാതിയെ തുടർന്നാണ് ഇത്തവണ ഇര്‍ഫാന്‍ പഠാനെ ഒഴിവാക്കിയതെന്നാണ് വിവരം.

ഓസ്‌ട്രേലിയന്‍ സീരീസില്‍ ഒരു ക്രിക്കറ്റ് താരത്തെക്കുറിച്ച് പഠാന്‍ നടത്തിയ കമന്ററി കേട്ടതിന് പിന്നാലെ താരം അദ്ദേഹത്തിന്റെ നമ്പര്‍ തന്നെ ബ്ലോക്ക് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.

'കഴിഞ്ഞ രണ്ട് വര്‍ഷമായി ഇത് തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ചില താരങ്ങള്‍ക്ക് പേല്‍ അദ്ദേഹം വ്യക്തിപരമായ അജന്‍ഡ വെച്ചു പുലര്‍ത്തിക്കൊണ്ടാണ് കമന്ററി പറയുന്നത്. അത് സിസ്റ്റത്തില്‍ നല്ല രീതിയിലല്ല മുന്നോട്ട് പോയത്,' അടുത്ത വൃത്തം അറിയിച്ചു.

ക്രിക്കറ്റ് താരങ്ങളുടെ പരാതികളാല്‍ ഇതിനു മുമ്പും കമന്റേറ്റേഴ്‌സിനെ മാറ്റിയിട്ടുണ്ട്. മഞ്ജയ് മഞ്‌ജ്രേക്കര്‍, ഹര്‍ഷ ഭോഗലെ എന്നിവര്‍ക്കും മുമ്പ് സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്. 2020ല്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ഏക ദിനത്തിലാണ് ബിസിസിഐ കമന്ററി പാനലില്‍ നിന്ന് മഞ്‌ജ്രേക്കറെ തഴഞ്ഞതെന്നാണ് വിവരം.



SCROLL FOR NEXT