NEWSROOM

അഭിനേതാക്കൾ സിനിമ നിർമിക്കേണ്ടെന്ന് തൻ്റെ ഭാര്യയോടും മകളോടും പോയി പറഞ്ഞാൽ മതി; നിർമാതാവ് സുരേഷ് കുമാറിനെതിരെ വിനായകൻ

സിനിമ തൻ്റെയും തൻ്റെ കൂടെ നിൽക്കുന്നവരുടേയും കുടുംബ സ്വത്താണോയെന്നാണ് വിനായകൻ ചോദിച്ചത്

Author : ന്യൂസ് ഡെസ്ക്

നിർമാതാവ് ജി. സുരേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിനായകൻ്റെ പ്രതികരണം. സിനിമ തൻ്റെയും തൻ്റെ കൂടെ നിൽക്കുന്നവരുടേയും കുടുംബ സ്വത്താണോയെന്നാണ് വിനായകൻ ചോദിച്ചത്. അഭിനേതാക്കൾ സിനിമ നിർമിക്കണ്ടന്ന് ഭാര്യയോടും മകളോടും പറഞ്ഞാൽ മതി എന്നും,വിനായകൻ പോസ്റ്റിൽ കുറിച്ചു.

"അഭിനേതാക്കൾ,സിനിമ നിർമിക്കേണ്ട എന്ന് തൻ്റെ ഭാര്യയോടും മകളോടും പോയി പറഞ്ഞാൽ മതി. ഞാൻ ഒരു സിനിമാ നടനാണ്.ഞാൻ സിനിമ നിർമിക്കുകയും, ഡയറക്ട് ചെയ്യുകയും, ഡിസ്ട്രിബ്യൂട്ട് ചെയ്യുകയും ചെയ്യും, പ്രദർശിപ്പിക്കുകയും ചെയ്യും, ഇത് ഇന്ത്യയാണ്, ജയ്ഹിന്ദ്", വിനാകൻ കൂട്ടിച്ചേർത്തു.

SCROLL FOR NEXT