ഗാസയിൽ അഭയാർഥി ക്യാമ്പിന് നേരെയുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് അക്രമണത്തിൽ പരുക്കേൽക്കുകയും ചെയ്‌തായി ആശുപത്രി അധികൃതർ അറിയിച്ചു.
ഖാൻ യൂനിസ് നഗരത്തിന് കിഴക്ക് അബാസൻ അൽ കബീറ പട്ടണത്തിലെ അൽ-അവ്ദ സ്‌കൂളിൻ്റെ പുറത്താണ് അപകടം നടന്നത്. കുടിയൊഴിപ്പിക്കപ്പെട്ടവർക്കുള്ള ക്യാമ്പിന് നേരെയാണ് വ്യോമാക്രമണം ഉണ്ടായത്.
അൽ-അവ്ദ സ്‌കൂളിനോട് ചേർന്നുള്ള മേഖലകളിൽ അക്രമങ്ങൾ പതിവാകുന്നു എന്ന റിപ്പോർട്ടും പുറത്തു വരുന്നുണ്ട്. അൽ-അവ്ദ സ്‌കൂളും പരിസരവും സുരക്ഷിതമായ സ്ഥലമായിരുന്നുവെന്നും അവശ്യ സാധനങ്ങളായ വെള്ളവും ഭക്ഷണവുമെല്ലാം ഇവിടെ ഉണ്ടായിരുന്നുമാണ് ലഭിക്കുന്ന വിവരം.
അക്രമണത്തിൽ ഗുരുതര പരിക്കേറ്റവരാണ് കൂടുതലെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കുടിയിറക്കപ്പെടുന്നവർക്ക് അഭയം നൽകുന്ന സ്‌കൂളുകൾക്കെതിരെ നടക്കുന്ന നാലാമത്തെ അക്രമണമാണിത്. സെൻട്രൽ ഗാസയിലെ ഒരു നഗരത്തിൽ നടന്ന അക്രമണത്തിൽ 16 ഓളം പേരാണ് കൊല്ലപ്പെട്ടതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
അതിന് ശേഷം ഗാസ സിറ്റി പള്ളിയുടെ കീഴിൽ നടന്ന അക്രമണത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. നുസെറാത്തിലെ മറ്റൊരു സ്‌കൂളിൽ നടന്ന അക്രമണത്തിൽ നിരവധിപ്പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.