NEWSROOM

PSLV C 61 വിക്ഷേപണം പരാജയം; സ്ഥിരീകരിച്ച് ISRO ചെയർമാൻ

മൂന്നാംഘട്ടത്തിലുണ്ടായ ചില സാങ്കേതിക തകരാറുകളാണ് ഉപഗ്രഹ വിക്ഷേപണം പരാജയപ്പെടാൻ കാരണമെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. വി നാരായണൻ അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

PSLV C 61 പിഎസ്എൽവി വിക്ഷേപണം പരാജയം. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 09 ന് ഭ്രമണപഥത്തിൽ എത്തിക്കാൻ സാധിച്ചില്ലെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. വി നാരായണൻ അറിയിച്ചു. വിക്ഷേപണശേഷം മൂന്നാംഘട്ടത്തിലുണ്ടായ ചില സാങ്കേതിക തകരാറുകളാണ് ഉപഗ്രഹ വിക്ഷേപണം പരാജയപ്പെടാൻ കാരണമെന്നും അദ്ദേഹം അറിയിച്ചു.


പിഎസ്എൽവി ദൗത്യം പരാജയപ്പെടുന്നത് അത്യപൂര്‍വമായ കാര്യമാണ്. ആദ്യ രണ്ട് ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും, മൂന്നാം ഘട്ടത്തിൽ നേരിട്ട അപ്രതീക്ഷിത പ്രതിസന്ധിയാണ് ദൗത്യം പരാജയപ്പെടാൻ കാരണമെന്നും ഡോ.വി നാരായണൻ കൂട്ടിച്ചേർത്തു.രാവിലെ 5.59 നായിരുന്നു 44.5 മീറ്റർ ഉയരവും 321 ടൺ ഭാരവുമുള്ള പി‌എസ്‌എൽ‌വി-സി, 61, 1696.24 കിലോഗ്രാം ഭാരമുള്ള ഇ‌ഒ‌എസ്-09 വഹിച്ചുകൊണ്ടുള്ള വിക്ഷേപണം നടന്നത്.

RISAT-1 ഹെറിറ്റേജ് ബസ് ഉപയോഗിച്ചാണ് ഇച് കോൺഫിഗർ ചെയ്‌തിരിക്കുന്നത്. കൂടാതെ സിന്തറ്റിക് അപ്പർച്ചർ റഡാർ (SAR) കൊണ്ട് സജ്ജീകരിച്ചിരിക്കുകയും ചെയ്തിട്ടുണ്ട്. EOS-09 ഒരു റഡാർ ഇമേജിംഗ് ഉപഗ്രഹമാണ്. കൃഷി, വനം, മണ്ണിന്റെ ഈർപ്പം കണക്കാക്കൽ, ദുരന്തനിവാരണം എന്നിവയുൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായാണ് ഇത് വിക്ഷേപിച്ചത്.

SCROLL FOR NEXT