NEWSROOM

"സിനിമ മേഖലയെ മുഴുവൻ സംശയത്തിൻ്റെ നിഴലില്‍ നിർത്തുന്നത് ശരിയല്ല, ഞാനും കുടുംബവും വേട്ടയാടലിന് ഇരയായിട്ടുണ്ട്"

ഒന്നോ രണ്ടോ ശതമാനം പേർ കുറ്റം ചെയ്തതിൻ്റെ പേരിൽ ഒരു മേഖല മുഴുവനെയും സംശയത്തിൻ്റെ നിഴിലാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പേരില്‍ സിനിമ മേഖലയെ മൊത്തത്തിൽ വേട്ടയാടുന്നത് ശരിയല്ലെന്ന് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍. മലയാള സിനിമ മുഴുവന്‍ സംശയത്തിന്‍റെ നിഴലിലാവാന്‍ കാരണം പിണറായി സർക്കാരാണെന്നും എംഎല്‍എ ആരോപിച്ചു.

ഞാനും കുടുംബവും വേട്ടയാടലിന് ഇരയായിട്ടുണ്ട്. തെറ്റ് ചെയ്തവരെ ശിക്ഷിക്കണം. ഒന്നോ രണ്ടോ ശതമാനം പേർ കുറ്റം ചെയ്തതിൻ്റെ പേരിൽ ഒരു മേഖലയെ മുഴുവനും സംശയത്തിൻ്റെ നിഴിലാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

ALSO READ:  താരാകാശത്തെ നിഗൂഢതയിൽ നട്ടംതിരിഞ്ഞ് സർക്കാർ; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മന്ത്രിമാർക്കും ഭിന്നാഭിപ്രായം


അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ മാത്രം കേസെടുക്കാൻ ആകില്ലെന്ന് മുൻ സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ പറഞ്ഞു. റിപ്പോർട്ടില്‍ കോടതി ഇടപെടൽ അനിവാര്യമാണ്. സർക്കാരിന് ഇച്ഛാശക്തിയുള്ളതുകൊണ്ടാണ് കമ്മിറ്റിയെ നിയോഗിച്ചത്. സിനിമ മേഖലയിലെ എല്ലാ ഇത്തിൾക്കണ്ണികളേയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും എ.കെ. ബാലൻ പറഞ്ഞു. കോൺക്ലേവ് എന്താണെന്ന് പ്രതിപക്ഷത്തിന് മനസിലായിട്ടില്ലെന്നും ബാലൻ കൂട്ടിച്ചേർത്തു

SCROLL FOR NEXT