NEWSROOM

ചൂരൽമല ദുരന്തം: ദത്തെടുക്കലിലേക്ക് വരേണ്ട സാഹചര്യം ഇപ്പോൾ വയനാട്ടിലില്ല; മന്ത്രി വീണാ ജോർജ്ജ്

ദുരന്തത്തിൽ അമ്മയും അച്ഛനും നഷ്ടപ്പെട്ട കുഞ്ഞുങ്ങൾ വളരെ ചുരുക്കമാണെന്ന് മന്ത്രി പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

വയനാട്ടിലെ ചൂരൽമലയിലുണ്ടായ ദുരന്തത്തിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ട കുഞ്ഞുങ്ങളെ ഏറ്റെടുക്കാമെന്ന് പറയുന്നത് ഹൃദയത്തിന്റെ വിശാലതയാണെന്ന് ആരോഗ്യ-വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ്. വയനാട് ദുരന്തത്തിൽ അനാഥരായ കുട്ടികളെ ദത്ത് കൊടുക്കുന്നുവെന്ന പ്രചാരണത്തിൽ ആയിരുന്നു വീണ ജോർജിന്റെ പ്രതികരണം. എന്നാൽ, ദുരന്തത്തിൽ അമ്മയും അച്ഛനും നഷ്ടപ്പെട്ട കുഞ്ഞുങ്ങൾ വളരെ ചുരുക്കമാണെന്നും, ദത്തെടുക്കലിലേക്ക് വരേണ്ട ഒരു കുഞ്ഞും അവിടെയില്ലെന്നും മന്ത്രി പറഞ്ഞു.

ഉറ്റവരെയും ഉടയവരെയും ഒറ്റരാത്രി കൊണ്ട് മണ്ണിടിച്ചിലിൽ നഷ്ടപ്പെട്ട് അനാഥരായ കുഞ്ഞുങ്ങളെ, സ്വീകരിക്കാന്‍ തയ്യാറായി പലരും മുന്നോട്ട് വന്നിരുന്നു. സോഷ്യല്‍ മീഡിയയിലെ കമന്‌റുകള്‍ക്ക് പുറമേ നിരവധി ഫോണ്‍ വിളികളും ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന ശിശുക്ഷേമ സമിതിയിലെ അധികൃതര്‍ക്ക് ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി മന്ത്രി നേരിട്ടെത്തിയത്.

SCROLL FOR NEXT