NEWSROOM

തിരുപ്പതി ലഡ്ഡു വിവാദം: വിശ്വാസത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നു; ചന്ദ്രബാബു നായിഡുവിന്‍റെ ആരോപണം തെറ്റെന്ന് ജഗന്‍ മോഹന്‍ റെഡ്ഡി

ടിഡിപി യോഗത്തില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ചന്ദ്ര ബാബു നായിഡുവിന്റെ വെളിപ്പെടുത്തല്‍.

Author : ന്യൂസ് ഡെസ്ക്



തിരുപ്പതി ലഡ്ഡു വിവാദത്തില്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡുവിന്റെ ആരോപണത്തിന് മറുപടിയുമായി ജഗന്‍ മോഹന്‍ റെഡ്ഡി. ചന്ദ്ര ബാബു നായിഡു മതം ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുകയാണെന്നാണ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പ്രതികരണം. ധ്രുവീകരണ രാഷ്ട്രീയം കളിക്കുകയാണെന്നും തെറ്റായ റിപ്പോര്‍ട്ട് ആണിതെന്നും ജഗന്‍ മോഹന്‍ റെഡ്ഡി ആരോപിച്ചു.

ജഗന്‍ മോഹന്‍ റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന കാലത്ത് നിര്‍മിച്ച തിരുപ്പതി ലഡ്ഡു ഉണ്ടാക്കാന്‍ ശുദ്ധമായ നെയ്യ് ഉപയോഗിക്കുന്നതിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചുവെന്നായിരുന്നു ചന്ദ്ര ബാബു നായിഡുവിന്റെ ആരോപണം.

സംഭവത്തില്‍ കേന്ദ്ര ആരോഗ്യവകുപ്പ് ആന്ധ്ര സര്‍ക്കാരിനോട് വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ടിഡിപി യോഗത്തില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ചന്ദ്ര ബാബു നായിഡുവിന്റെ വെളിപ്പെടുത്തല്‍. ഇപ്പോള്‍ ശുദ്ധമായ നെയ്യ് ആണ് ഉപയോഗിക്കുന്നതെന്നും ചന്ദ്രബാബു നായിഡു പറഞ്ഞിരുന്നു.



പ്രതികരണത്തില്‍ രൂക്ഷ വിമര്‍ശനവുമായി ആന്ധ്രപ്രദേശ് ഐടി മന്ത്രി നാരാ ലോകേഷ് രംഗത്ത് വന്നിരുന്നു. ഏറ്റവും പവിത്രമായ ക്ഷേത്രമാണ് തിരുമല തിരുപ്പതി വെങ്കിടേശ്വര സ്വാമി ക്ഷേത്രം. അവിടെ ജഗന്‍ മോഹന്‍ സര്‍ക്കാര്‍ പ്രസാദത്തില്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചത് ഞെട്ടിക്കുന്ന വാര്‍ത്തയാണെന്നായിരുന്നു മന്ത്രി നാരാ ലോകേഷിന്റെ പ്രതികരണം.

എന്നാല്‍ നായിഡുവിന്റെ ആരോപണങ്ങളെ തള്ളി മുതിര്‍ന്ന വൈഎസ്ആര്‍സിപി നേതാവും മുന്‍ ടിടിഡി ചെയര്‍മാനുമായ വൈ വി സുബ്ബ റെഡ്ഡി രംഗത്തെത്തിയിരുന്നു. തിരുമല പ്രസാദത്തെക്കുറിച്ചുള്ള നായിഡുവിന്റെ ആരോപണം അങ്ങേയറ്റം ദുരുദ്ദേശ്യപരമാണ്, ക്ഷേത്രത്തിന്റെ പവിത്രതയ്ക്കും കോടിക്കണക്കിന് ഹിന്ദുക്കളുടെ വിശ്വാസത്തിനും നായിഡു കോട്ടം വരുത്തി. രാഷ്ട്രീയ നേട്ടത്തിനായി ഏത് തലതിരിഞ്ഞ നടപടിയും നായിഡു സ്വീകരിക്കുമെന്ന് ഇതോടെ വ്യക്തമെന്നും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് സുബ്ബ റെഡ്ഡി പ്രതികരിച്ചിരു


SCROLL FOR NEXT