NEWSROOM

JNUയിൽ പുതുചരിത്രം; യൂണിയൻ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ആദിവാസി മുസ്ലിം വനിത ചൗധരി തയ്യബ അഹമ്മദ്

ലെഫ്റ്റ്-അംബേദ്കറൈറ്റ് സഖ്യത്തിൻ്റെ പാനലിലാണ് ചൗധരി തയ്യബ അഹമ്മദ് മത്സരിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്


ജെഎൻയു വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ആദ്യമായി യൂണിയൻ പ്രസിഡൻ്റ് സ്ഥാനത്തേക്ക് ആദിവാസി മുസ്ലിം വനിത മത്സരിക്കും. ജമ്മുവിൽ നിന്നുള്ള ചൗധരി തയ്യബ അഹമ്മദാണ് യൂണിയൻ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്.

ലെഫ്റ്റ് -അംബേദ്കറൈറ്റ് സഖ്യത്തിൻ്റെ പാനലിലാണ് ചൗധരി തയ്യബ അഹമ്മദ് മത്സരിക്കുന്നത്. ഇത് സംബന്ധിച്ച് എസ്എഫ്ഐ ഔദ്യോഗിക പ്രഖ്യാപനം നടത്തി. എഐഎസ്എഫ്, ബാപ്സ, പിഎസ്എ, എന്നീ വിദ്യാർഥി സംഘടനകളാണ് എസ്എഫ്ഐ നയിക്കുന്ന ഇടത് സഖ്യത്തിൽ ഉള്ളത്. ഈ മാസം 25നാണ് ജെഎൻയു വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് നടക്കുക.

SCROLL FOR NEXT